ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിനു കീഴിലെ നോർത്തേൺ, മുംബൈ, വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, സെൻട്രൽ സെക്ടറുകളിലെ 22 വർക് സെന്ററുകളിലായി 2500 അപ്രന്റിസ് ഒഴിവ്.
തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സതേൺ സെക്ടറിൽ 378 ഒഴിവുണ്ട്. കേരളത്തിൽ ഒഴിവില്ല. പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അപേക്ഷിക്കാം. അതതു വർക്ക് സെന്റർ ഉൾപ്പെടുന്ന പ്രദേശത്തോ സംസ്ഥാനത്തോ, താമസിക്കുന്നവർ/പഠനം പൂർത്തിയാക്കിയവർക്കാണ് അവസരം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 20 വരെ. www.ongcindia.com