
ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. 7547 ഒഴിവുകളുണ്ട്. സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ ശമ്പള നിരക്ക്: പേ ലെവൽ–3, 21700– 69100 രൂപ.
∙ വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം. പുരുഷ ഉദ്യോഗാർഥികൾ കായികക്ഷമതാ പരീക്ഷാ വേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും) ലൈസൻസ് ഹാജരാക്കേണ്ടി വരും.
∙ പ്രായം: 18–25. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും ഇളവ് ചട്ടപ്രകാരം. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. ഇളവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. 2023 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും.
∙ തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, വൈദ്യപരിശോധന എന്നിവ മുഖേന. 2023 ഡിസംബറിലായിരിക്കും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക
∙ കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. www.ssckkr.kar.nic.in
∙ ശാരീരിക യോഗ്യത:
പുരുഷൻ: ഉയരം: 170 സെമീ, നെഞ്ചളവ് 81–85 സെമീ.
എസ്ടി വിഭാഗക്കാർ: ഉയരം: 165 സെമീ, നെഞ്ചളവ് 76–80 സെമീ.
സ്ത്രീ: ഉയരം : 157 സെമീ.
എസ്‌സി/എസ്ടി വിഭാഗക്കാർ: ഉയരം: 155 സെമീ.
തൂക്കം: ഉയരത്തിന് ആനുപാതികം.
കാഴ്‌ചശക്‌തി: കണ്ണടയില്ലാതെ രണ്ടുകണ്ണുകൾക്കും 6/12.
കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്. കൃത്യനിർവഹണത്തെ തടസപ്പെടുത്തുന്ന വൈകല്യങ്ങളൊന്നും പാടില്ല.
∙ കായികക്ഷമതാ പരീക്ഷ (പുരുഷൻ):
30 വയസ്സുവരെയുള്ളവർ: 6 മിനിറ്റിൽ 1600 മീറ്റർ ഓട്ടം.
ലോങ് ജംപ്: 14 അടി
ഹൈ ജംപ്: 3’9”
സ്ത്രീ:
30 വയസ്സുവരെയുള്ളവർ: 8 മിനിറ്റിൽ 1600 മീറ്റർ ഓട്ടം.
ലോങ് ജംപ്: 10 അടി
ഹൈ ജംപ്: 3’
കായികക്ഷമതാ പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
∙ അപേക്ഷാഫീസ്: 100 രൂപ. സ്‌ത്രീകൾക്കും എസ്‌സി/ എസ്ടി വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസ് അടയ്‌ക്കാം.
∙ അപേക്ഷിക്കുന്ന വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കാം.
അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.