സെൻട്രൽ റെയിൽവേയുടെ വിവിധ വർക്‌ഷോപ്പുകളിൽ 2409 അപ്രന്റിസ്

HIGHLIGHTS
  • സെപ്റ്റംബർ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം
apprentice
SHARE

മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ വർ‌ക്‌ഷോപ്/ യൂണിറ്റുകളിൽ 2409 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെ‌യ്‌ലർ (ജനറൽ), ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് ആൻ‍ഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ് (CP), ഇലക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ‌ വർക്കർ, മെക്കാനിക്ക് മെഷീൻ ടൂൾസ് മെയ്ന്റനൻസ്, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.

∙ഫീസ്: 100.. ഒാൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല. www.rrccr.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS