നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ (നബാർഡ്) അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ്–എ) തസ്തികയിൽ 150 ഒഴിവ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 23 വരെ.
ജനറൽ, ഫിനാൻസ്, കംപ്യൂട്ടർ ആൻഡ് ഐടി, ഫിനാൻസ്, കമ്പനി സെക്രട്ടറി, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ജിയോ ഇൻഫർമാറ്റിക്സ്, ഫോറസ്ട്രി, ഫുഡ് പ്രോസസിങ്, സ്റ്റാറ്റിസ്റ്റിക്സ്, മാസ് കമ്യൂണിക്കേഷൻ/മീഡിയ സ്പെഷലിസ്റ്റ് എന്നീ വിഭാഗങ്ങളിലാണ് അവസരം.
റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 77 ഒഴിവുകളുണ്ട്.
60% മാർക്കോടെ (പട്ടികവിഭാഗം. ഭിന്നശേഷിക്കാർക്ക് 55%) ബിരുദം അല്ലെങ്കിൽ 55% മാർക്കോടെ (പട്ടികവിഭാഗം. ഭിന്നശേഷിക്കാർക്ക് 50%) ബിരുദാനന്തര ബിരുദം, എംബിഎ/പിജിഡിഎം അല്ലെങ്കിൽ സിഎ/സിഎസ്/ഐസിഡബ്ല്യുഎ അല്ലെങ്കിൽ പിഎച്ച്‍ഡി എന്നിവയാണ് അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. അസിസ്റ്റന്റ് മാനേജർ (കംപ്യൂട്ടർ ആൻഡ് ഐടി) തസ്തികയിൽ മാത്രം 40 ഒഴിവുകളുണ്ട്. കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ 60% മാർക്കോടെ (പട്ടികവിഭാഗം,ഭിന്നശേഷിക്കാർക്ക് 55 %) ബിരുദം അല്ലെങ്കിൽ 55% മാർക്കോടെ (പട്ടികവിഭാഗം,ഭിന്നശേഷിക്കാർക്ക് 50 %) ബിരുദാനന്തര ബിരുദമാണ് യോഗ്യത.
∙പ്രായം: 21 നും 30 നും മധ്യേ. സംവരണവിഭാഗക്കാർക്ക് ഇളവുണ്ട്. പ്രായം, യോഗ്യത എന്നിവ 2023 സെപ്റ്റംബർ ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.
മറ്റു സ്പെഷലിസ്റ്റ് തസ്തികകളുടെ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
∙തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന.
∙അപേക്ഷാഫീസ്: 800 രൂപ
(പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു 150 രൂപ). നബാർഡ് ജീവനക്കാർക്ക് ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. www.nabard.org