എസ്ബിഐയിൽ 6160 അപ്രന്റിസ് ഒഴിവ്; ബിരുദധാരികൾക്ക് അപേക്ഷിക്കാം

HIGHLIGHTS
  • സെപ്റ്റംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം
bank
SHARE

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ആകാം. കേരളത്തിൽ 424 ഉൾപ്പെടെ 6,100 ഒഴിവ്. ബിരുദധാരികൾക്കാണ് അവസരം. സെപ്റ്റംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.

∙സ്റ്റൈപ്പൻഡ്: പ്രതിമാസം 15,000 രൂപ.

∙പ്രായം: 20–28 (അർഹർക്കു നിയമാനുസൃത ഇളവ്). ‌‌

യോഗ്യതയും പ്രായവും 2023 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. ഒന്നോ അതിലധികമോ വർഷത്തെ യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. ഒക്ടോബർ/നവംബറിലാകും പരീക്ഷ. ജനറൽ/ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയുൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്. കേരളത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്കു മലയാളത്തിൽ പരീക്ഷയെഴുതാം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. 10 അല്ലെങ്കിൽ 12–ാം ക്ലാസ് തലം വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.

∙അപേക്ഷാഫീസ്: 300 രൂപ ഓൺലൈനായി അടയ്ക്കാം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല).

∙അപേക്ഷിക്കേണ്ട വിധം: https://nsdcindia.org/apprenticeship, https://apprenticeshipindia.org, http://bfsissc.com, https://bank.sbi/careers, https://www.sbi.co.in/careers എന്നീ വെബ്‌ ലിങ്കുകളിലൂടെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.sbi.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS