ഹിമാചൽ പ്രദേശ് സർക്കാരിനു കീഴിലെ എസ്ജെവിഎൻ ലിമിറ്റഡിൽ 153 ഫീൽഡ് എൻജിനീയർ/ ഫീൽഡ് ഓഫിസർ ഒഴിവ്. 3 വർഷ കരാർ നിയമനം. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും:
∙ഫീൽഡ് എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ): സിവിൽ/ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.
∙ഫീൽഡ് എൻജിനീയർ (എൻവയൺമെന്റ്): എൻവയൺമെന്റ് എൻജിനീയറിങ്ങിൽ ബിഇ/ ബിടെക് അല്ലെങ്കിൽ എൻവയൺമെന്റൽ എൻജിനീയറിങ്/എൻവയൺമെന്റൽ സയൻസിൽ പിജി.
∙ഫീൽഡ് ഓഫിസർ (എച്ച്ആർ): ബിരുദം, എംബിഎ/പിജി/ പിജി ഡിപ്ലോമ (പഴ്സനേൽ/ എച്ച്ആർ).
∙ഫീൽഡ് ഓഫിസർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്): സിഎ/ഐസിഡബ്ല്യുഎ-സിഎംഎ/എംബിഎ (ഫിനാൻസ്).
∙ഫീൽഡ് എൻജിനീയർ (ഐടി): കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ ബിഇ/ബിടെക്.
∙ഫീൽഡ് ഒാഫിസർ (ഒഎൽ): ബിരുദം, ഹിന്ദിയിൽ പിജി (ബിരുദത്തിന് ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം).
∙ഫീൽഡ് ഒാഫിസർ (പിആർ): ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ.
∙ഫീൽഡ് ഒാഫിസർ (ലോ): ലോ ബിരുദം.
∙ഫീൽഡ് ഒാഫിസർ (ജിയോളജി): ജിയോളജി/അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സിൽ എംഎസ്‌സി/ എംടെക് (എൻജിനീയറിങ് ജിയോളജി മുഖ്യ വിഷയമായി പഠിച്ച്) അല്ലെങ്കിൽ എൻജിനീയറിങ് ജിയോളജിയിൽ എംഎസ്‌സി/ എംടെക്.
∙ഫീൽഡ് ഒാഫിസർ (സേഫ്റ്റി): ബിഇ/ ബിടെക് ഇൻഡസ്ട്രിയൽ സേഫ്റ്റി അല്ലെങ്കിൽ സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം, ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ പിജി/ പിജി ഡിപ്ലോമ.
∙ഫീൽഡ് ഒാഫിസർ (ആർക്കിടെക്ചർ): ആർക്കിടെക്ചർ ബിരുദം.
∙പ്രായപരിധി: 30. www.sjvn.nic.in