ബിരുദമാണോ യോഗ്യത? എസ്ബിഐയിൽ പ്രബേഷനറി ഓഫിസറാകാം; 2000 ഒഴിവ്

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 27 വരെ
probationary-officer
SHARE

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസർ അവസരം. 2000 ഒഴിവ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 27 വരെ. തിരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം പ്രബേഷനുണ്ട്.

∙യോഗ്യത (2023 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം. അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. മെഡിക്കൽ/ എൻജിനീയറിങ്/ ചാർട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. എസ്‌ബിഐ പ്രബേഷനറി ഓഫിസർ തസ്‌തികയിലേക്ക് മുൻപു 4 തവണ പരീക്ഷയെഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർഥികൾ അപേക്ഷിക്കാൻ അർഹരല്ല. ഒബിസി, ഭിന്നശേഷിക്കാർക്ക് ഏഴു തവണയാണു പരിധി. പട്ടികവിഭാഗത്തിന് ഈ വ്യവസ്‌ഥ ബാധകമല്ല.

∙പ്രായം (01.04.2023ന്): 21–30. പട്ടികവിഭാഗത്തിനും വിമുക്തഭടന്മാർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷ ഇളവ്.

∙ശമ്പളം: 36,000–63,840.

∙തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തും. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽനിന്നുള്ള 100 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളുണ്ടാകും. ഒബ്‌ജക്‌റ്റീവ്, ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണു മെയിൻ പരീക്ഷ. ഇതിൽ ഒബ്‌ജക്‌റ്റീവ് മാതൃകയിലുള്ള 200 മാർക്കിന്റെ ചോദ്യങ്ങളും (3 മണിക്കൂർ) ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലുള്ള 50 മാർക്കിന്റെ (അര മണിക്കൂർ) ചോദ്യങ്ങളുമാണുള്ളത്. എഴുത്തുപരീക്ഷയ്‌ക്കുശേഷം ഗ്രൂപ്പ് എക്സർസൈസും (20 മാർക്ക്) അഭിമുഖവും (30 മാർക്ക്) നടത്തും.

∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ (സ്‌റ്റേറ്റ് കോഡ്: 25): പ്രിലിമിനറി പരീക്ഷയ്ക്ക് ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും മെയിൻ പരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും.

∙ഫീസ്: 750. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്‌ക്കണം.

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: https://bank.sbi/careers, https://sbi.co.in/careers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS