കാർഷിക സർവകലാശാലയിൽ ടെക്നിക്കൽ ഒാഫിസർ നിയമനം, അപേക്ഷ ഏപ്രിൽ ഒന്നു വരെ
Mail This Article
കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം വെള്ളായണി റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിൽ ടെക്നിക്കൽ ഒാഫിസറുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഏപ്രിൽ 1 നു 10 ന്.
∙യോഗ്യത: അഗ്രികൾചർ/ഹോർട്ടികൾചറിൽ ബിരുദം. 55% മാർക്കോടെ മെറ്റീരിയോളജിയിൽ എംഎസ്‌സി (അഗ്രികൾചർ), നെറ്റ്. പ്രായം: 40 ൽ താഴെ. ശമ്പളം: 44,100.
∙കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കെഎയു ഹൈസ്കൂളിലെ 21 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷ കരാർ നിയമനം. ഹൈസ്കൂൾ/യുപി/നഴ്സറി/കെജി ടീച്ചർ, സ്കൂൾ അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. ഒാൺലൈനായി ഏപ്രിൽ 5 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ:
മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സ്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ എജ്യുക്കേഷൻ), ഡ്രോയിങ്, മ്യൂസിക്), നഴ്സറി സ്കൂൾ ടീച്ചർ. www.kau.in