വിവിധ ഫെലോഷിപ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; സ്റ്റൈപൻഡോടു കൂടി നിയമനം
Mail This Article
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ സ്റ്റൈപൻഡോടുകൂടി വിവിധ ഫെലോഷിപ് പ്രോഗ്രാമുകളിൽ അവസരം. 18 ഒഴിവ്. 1-2 വർഷം വരെയാണ് ഫെലോഷിപ് കാലാവധി. ജൂലൈ 4 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള ഫെലോഷിപ് പ്രോഗ്രാമുകൾ: ഹൈ പ്രിസിഷൻ റേഡിയോതെറപ്പി, ഗൈനക്കോളജിക് ഒാങ്കോളജി, അഫെറെസിസ് മെഡിസിൻ, ഒാങ്കോഅനസ്തീസിയോളജി, ഹെമറ്റോ ഒാങ്കോളജി ആൻഡ് ബിഎംടി, ഹെഡ് ആൻഡ് നെക് പതോളജി, ഒാങ്കോ പതോളജി, മോളിക്യുലർ പതോളജി, സോളിഡ് ട്യൂമർ ഒാങ്കോളജി, സൈക്കോ ഒാങ്കോളജി, ഒാങ്കോളജി സോഷ്യൽ വർക്, ഒാങ്കോളജി ന്യൂട്രിഷ്യൻ.
6 ഡോക്ടർ
മലബാർ കാൻസർ സെന്ററിൽ സീനിയർ റസിഡന്റുമാരുടെ കരാർ നിയമനം. റേഡിയേഷൻ ഒാങ്കോളജി, അനസ്തീസിയോളജി, ഇമേജോളജി വിഭാഗങ്ങളിലായി 6 ഒഴിവ്. ജൂലൈ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/ ഡിഎൻബി.
∙പ്രായം: 45 ൽ താഴെ.
∙ശമ്പളം: 63,000.