ക്ഷീര വികസന വകുപ്പിന്റെ ഡയറി ലബോറട്ടറിയിൽ അനലിസ്റ്റ് ആകാം; അപേക്ഷ ജൂലൈ 8 വരെ
Mail This Article
×
തിരുവനന്തപുരം ക്ഷീര വികസന വകുപ്പിന്റെ പട്ടം സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ അനലിസ്റ്റിന്റെ 2 ഒഴിവ്. കരാർ നിയമനം. യോഗ്യത: ഡയറി കെമിസ്ട്രിയിൽ എംടെക്/ഡയറി ടെക്നോളജിയിൽ ബിടെക്/ബയോകെമിസ്ട്രിയിൽ എംഎസ്‌സി. വെള്ളത്തിന്റെ IS 10500 പരിശോധനയിൽ ഒരു വർഷ പരിചയവും എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി ഉപകരണങ്ങളിൽ പരിചയവും ഉണ്ടായിരിക്കണം. പ്രായം: 18-40. ശമ്പളം: 30,000. അപേക്ഷ ജൂലൈ 8നകം ലഭിക്കണം. വിലാസം: ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം-695 004. 0471–2440074.
English Summary:
Analyst Opportunity in State Diary Laborator Unit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.