ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് ഒാഫിസറുടെ 64 ഒഴിവ്. 3 വർഷ കരാർ നിയമനം. ജൂലൈ 17 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും:

∙മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.

∙ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.

∙ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.

∙സിവിൽ: സിവിൽ എൻജിനീയറിങ് ബിരുദം.

∙ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.

∙ഐടി: കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ പിജി.

അപേക്ഷകർ 2 വർഷത്തെ ജോലി പരിചയമുള്ളവരാകണം. യോഗ്യത 60% മാർക്കോടെ നേടിയിരിക്കണം.

∙പ്രായപരിധി: 30. അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്.

∙ശമ്പളം (1, 2, 3 വർഷങ്ങളിൽ): 37,000, 38,000, 40,000.

∙ഫീസ്: 700 രൂപ. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. www.cochinshipyard.in

English Summary:

Project Officer vacancy in Cochin Shipyard

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com