പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ 19 ഒഴിവ്; അപേക്ഷ ജൂലൈ 17 വരെ
Mail This Article
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ, ജൂനിയർ മാനേജർ, കമ്പനി സെക്രട്ടറി തസ്തികകളിലെ 19 ഒഴിവിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ജൂലൈ 17.
∙തസ്തികകൾ: മാനേജിങ് ഡയറക്ടർ, ട്രാവൻകൂർ സിമന്റ്സ്, അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്) മെക്കാനിക്കൽ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ മാർക്കറ്റിങ്, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (സ്റ്റോർ), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (QC), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (QA) ഫാർമസി, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (പർച്ചേസ്), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (പി ആൻഡ് എ), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജനറൽ മാനേജർ (ടെക്നിക്കൽ), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, കമ്പനി സെക്രട്ടറി, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, കമ്പനി സെക്രട്ടറി, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, മാനേജിങ് ഡയറക്ടർ, വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ, മാനേജിങ് ഡയറക്ടർ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, മാനേജിങ് ഡയറക്ടർ, ബാംബു കോർപറേഷൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, KIIFCON, മാനേജിങ് ഡയറക്ടർ, സിഡ്കോ, മാനേജിങ് ഡയറക്ടർ, ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ, മാനേജിങ് ഡയറക്ടർ, കോഓപ്പറേറ്റീവ് ടെക്സ്റ്റൈൽ ഫെഡറേഷൻ, മാനേജിങ് ഡയറക്ടർ, ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്. എല്ലാ തസ്തികയിലും ഓരോ ഒഴിവാണ് ഉള്ളത്. ∙ വിവരങ്ങൾക്ക്: kpesrb.kerala.gov.in