ADVERTISEMENT

വിവിധ ജില്ലകളിലായി ടീച്ചർ, നഴ്സ്, ലൈബ്രേറിയൻ, ഡ്രൈവർ തുടങ്ങിയ ഒട്ടേറെ തസ്തികകളിൽ ഒഴിവ്. ഇന്റർവ്യൂ നാളെ മുതലുള്ള തീയതികളിൽ. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ഓഫിസിൽ ഹാജരാകണം.

അധ്യാപക നിയമനം

കോട്ടയം

അഭിമുഖം 17ന്

വാഴൂർ ∙ എസ് വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 17ന് 11ന് പ്രിൻസിപ്പൽ ഓഫിസിൽ നടക്കും.

എറണാകുളം

കുറുപ്പംപടി ∙ ഡയറ്റ് ലാബ് യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 9ന് 11ന്.

ആലപ്പുഴ

സിഡിഎസിൽ അക്കൗണ്ടന്റിന്റെ ഒഴിവ്

കുട്ടനാട് ∙ കുടുംബശ്രീ കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ജില്ലാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന നെടുമുടി പഞ്ചായത്ത് സിഡിഎസിൽ അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത കംപ്യൂട്ടർ പരിജ്ഞാനം ഉള്ള കൊമേഴ്സ് ബിരുദവും ടാലിയും. കുറഞ്ഞത് 2 വർഷത്തെ സേവന പരിജ്ഞാനവും അഭികാമ്യം. നെടുമുടി പഞ്ചായത്തിലെ സ്ഥിര താമസക്കാർക്കു മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 40 വയസ്സ്. ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂലൈ 15നു മുൻപായി ചെയർപേഴ്സൺ/മെമ്പർ സെക്രട്ടറിക്കു സമർപ്പിക്കുക. 81368 95090.

വയനാട്

ആശാ വർക്കർ

മേപ്പാടി ∙ പഞ്ചായത്തിലെ 15, 20, 21, 22 വാർഡുകളിൽ ആശാ പ്രവർത്തകരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച ജൂലൈ 11നു രാവിലെ 10.30ന്. അതത് വാർഡ് പരിധിയിലെ പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായവർക്ക് അപേക്ഷിക്കാം. 04936 282854.

തൊഴിൽമേള

കോട്ടയം∙ എംജി സർവകലാശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്റർ നടത്തുന്ന തൊഴിൽമേളയിൽ റജിസ്റ്റർ ചെയ്യാം. ബിബിഎ, ബികോം, ബിഎഡ്, എംബിഎ യോഗ്യതയുള്ളവർക്കാണ് അവസരം. 80751 64727.

English Summary:

Accountant Teachers Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com