അങ്കണവാടി ടീച്ചർ, ലാബ് ടെക്‌നിഷ്യൻ...കൈനിറയെ അവസരം; ഇന്റർവ്യൂ ഉടൻ
Mail This Article
വിവിധ ജില്ലകളിലായി ടീച്ചർ, അങ്കണവാടി ഹെൽപർ, ലാബ് ടെക്‌നിഷ്യൻ, കൗൺസലർ തുടങ്ങി ഒട്ടേറെ തസ്തികകളിൽ ഒഴിവ്. ഇന്റർവ്യൂ ഉടൻ. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ഓഫിസിൽ ഹാജരാകണം.
എറണാകുളം
കുസാറ്റ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഫിസിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 17ന് 10ന്. www.cusat.ac.in
കുറിച്ചിലക്കോട് ജിഎൽപിഎസ്
പെരുമ്പാവൂർ ∙ കുറിച്ചിലക്കോട് ഗവ. എൽപി സ്കൂളിൽ പ്രീ പ്രൈമറി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 10ന് 2ന്.
കീഴില്ലം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ
പെരുമ്പാവൂർ ∙ കീഴില്ലം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്(ജൂനിയർ)അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 23ന് 10ന്.
ടെക്നിക്കൽ സ്കൂൾ
കോതമംഗലം∙ വാരപ്പെട്ടി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (കാർപെന്ററി) ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 8നു 11ന്. 94000 06478.
ആലപ്പുഴ
വള്ളികുന്നം ∙ ഇലിപ്പക്കുളം കെകെഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 8ന് 2ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ചെങ്ങന്നൂർ: എൻജിനീയറിങ് കോളജിൽ 2024-25 അധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള അസിസ്റ്റന്റ് പ്രഫസർ ഇൻ കംപ്യൂട്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ജൂലൈ 11ന് രാവിലെ 10.30ന് അഭിമുഖം. 0479-2454125, 0479- 2455125. വെബ്സൈറ്റ്: www.ceconline.edu
കോഴിക്കോട്
അസിസ്റ്റന്റ് പ്രഫസർ
മാനന്തവാടി∙ തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിലാണ് ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 11നു 10ന്.
കണ്ണൂർ
പെരിയ∙ ഗവ. പോളിടെക്‌നിക് കോളജിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്‌സ്, കെമിസ്ട്രി വിഭാഗങ്ങൾക്ക് ജൂലൈ 10നും ഫിസിക്‌സ്, ഇംഗ്ലിഷ് വിഭാഗങ്ങൾക്ക് ജൂലൈ 12നും കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ നിശ്ചിത ദിവസങ്ങളിൽ രാവിലെ 10 നകം കോളജ് ഓഫിസിൽ ഹാജരാകണം. 9947508478.
വയനാട്
മാനന്തവാടി∙ കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 17ന് 10.30 ന്. 97454 52834.
അങ്കണവാടി വർക്കർ, ഹെൽപർ
കൽപറ്റ∙ നഗരസഭയിലെ അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20നു വൈകിട്ട് 3 വരെ കൽപറ്റ ഐസിഡിഎസ് ഓഫിസിൽ അപേക്ഷ നൽകാം. 04936 207014
കോട്ടയം
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ
തിരുവനന്തപുരം∙ കോട്ടയത്തു പ്രവർത്തിക്കുന്ന കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റിങ്, ഓഡിയോഗ്രഫി, ആക്ടിങ്, സിനിമറ്റോഗ്രഫി, എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, സെൻട്രലൈസ്ഡ് സ്റ്റോർ വിഭാഗങ്ങളിലായി അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിൽ ജൂലൈ 31 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.krnnivsa.com
സർവേയർ നിയമനം
മാനന്തവാടി∙ എടവക പഞ്ചായത്തിൽ സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി സർവേയറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 23ന് 10.30 ന് പഞ്ചായത്ത് ഓഫിസിൽ.
ലാബ് ടെക്‌നിഷ്യൻ
ബത്തേരി∙ ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യൻ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 18നു 10.30നു നെന്മേനി പഞ്ചായത്ത് ഓഫിസിൽ നടക്കും.
കാസർകോട്
കൗൺസലിങ് എജ്യുക്കേറ്റർ
∙കുടുംബശ്രീ കമ്യൂണിറ്റി കൗൺസലിങ് എജ്യുക്കേറ്റർമാരെ ഓണറേറിയം അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂലൈ 12ന് 5 നകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ അപേക്ഷ നൽകണം. 90483 31941.