നഴ്സ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഹോസ്റ്റലിൽ സെക്യൂരിറ്റി… വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Mail This Article
മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ
തിരുവനന്തപുരം∙ സാമൂഹ്യനീതി വകുപ്പിനു കീഴിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവ്. കരാർ നിയമനം. യോഗ്യത: എട്ടാം ക്ലാസ് ജയം. പ്രായപരിധി: 25-45. ശമ്പളം: 18,390. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 12 നു 9.30ന് ജില്ലാ സാമൂഹ്യനീതി ഓഫിസിൽ ഹാജരാകുക.
ആലപ്പുഴ
ലൈഫ് ഗാർഡ്
കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി ജില്ലയിൽ ലൈഫ് ഗാർഡ് നിയമനം. ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സിൽ നിന്നും ട്രെയിനിങ് പൂര്‍ത്തിയാക്കിയ റജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾക്കു അപേക്ഷിക്കാം. പ്രായം: 20–45. അപേക്ഷ ജൂലൈ 19 നകം ലഭിക്കണം. വിലാസം: അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷന്‍, തോട്ടപ്പള്ളി, ആലപ്പുഴ–688 561. 0477–2297707.
എറണാകുളം
നഴ്സ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക നിയമനം.
തസ്തിക, യോഗ്യത, പ്രായം, ഇന്റർവ്യൂ തീയതി:
∙കാർഡിയോ വാസ്കുലാർ നഴ്സ്: പ്ലസ്ടു (സയൻസ്), ഡിപ്ലോമ/ബിഎസ്‌സി നഴ്സിങ്, സിടിവിഎസ്, കെഎൻസി റജിസ്ട്രേഷൻ; 18-36; ജൂലൈ 18.
∙ഡേറ്റ എൻട്രി ഓപ്പറേറ്റർ: ബിരുദം, ഡിസിഎ (ഗവ. അംഗീകൃതം); 18-42; ജൂലൈ 15.
റജിസ്ട്രേഷൻ അന്നേ ദിവസം 9മുതൽ. അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി ഹാജരാകുക.
പ്രോജക്ട് അസിസ്റ്റന്റ്
ഫിഷറീസ് വകുപ്പിന് കീഴിൽ ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷിസ് എക്കോ ഹാച്ചറിയിൽ 2പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 9 നു 10.30 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ ഹാജരാകുക. 0484-2394476.
കണ്ണൂർ
ലാബ് ടെക്‌നിഷ്യന്‍
ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യന്‍ ഒഴിവിൽ ദിവസ വേതന നിയമനം. അഭിമുഖം ജൂലൈ 11നു 11 ന്. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ (കേരള) ഉണ്ടായിരിക്കണം.
വയനാട്
വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിൽ സെക്യൂരിറ്റി
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനു കീഴിലെ മാനന്തവാടി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ സെക്യുരിറ്റി ഗാര്‍ഡ് ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. പ്രായം: 20-50. അപേക്ഷകള്‍ ജൂലൈ 11 നകം ലഭിക്കണം. അപേക്ഷാ ഫോം മീനങ്ങാടി ഡിവിഷന്‍ ഓഫിസില്‍ ലഭിക്കും. 0493–6247442.
മലപ്പുറം
ഡ്രൈവർ കം അറ്റന്‍ഡന്റ്
∙നിലമ്പൂർ ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ കം അറ്റന്‍ഡന്റ് ഒഴിവ്. യോഗ്യത: പത്താം ക്ലാസ്, എല്‍എംവി ഡ്രൈവിങ് ലൈസൻസ്. അഭിമുഖം ജൂലൈ 11 നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ ഹാജരാകുക.
വൊളന്റിയർ
∙ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയിൽ വൊളന്റിയർ നിയമനം. യോഗ്യത: സിവില്‍ എൻജിനീയറിങില്‍ ഐടിഐ/ഡിപ്ലോമ. ശമ്പളം: പ്രതിദിനം 755 രൂപ. അഭിമുഖം ജൂലൈ 12നു 10.30 ന് കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖലാ ഒാഫിസിൽ. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി ഹാജരാകുക. 0483–2738566, 82811 12178.