അധ്യാപക ഒഴിവ് ഉൾപ്പെടെ കോളജുകളിൽ ഒട്ടേറെ അവസരം; ഉടൻ അപേക്ഷിക്കാം
Mail This Article
വിവിധ ജില്ലകളിലെ ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിങ്, പോളിടെക്നിക് കോളജുകളിലായി ഒട്ടേറെ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം.
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ ദിവസവേതന നിയമനം. ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. യോഗ്യത: അതതു വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ ബിഇ/ബിടെക് അല്ലെങ്കിൽ എംഇ/എംടെക്. അഭിമുഖം ജൂലൈ 10 നു 9ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക. 0471-2300484.
നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജ്
∙ നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് ഗ്രാഫിക്സിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. അഭിമുഖം ജൂലൈ 10 നു 10.30 ന്. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്. അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ സഹിതം ഹാജരാകുക.
കോളജ് ഓഫ് എൻജിനീയറിങ്
∙ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിൽ ദിവസ വേതന നിയമനം. യോഗ്യത: ബിരുദം. പ്രായപരിധി: 50. കോളജ് വെബ്സൈറ്റിൽ നൽകിയ ലിങ്കിലൂടെ ജൂലൈ 12 നകം അപേക്ഷിക്കണം. പ്രോസസിങ് ഫീസ്: 100 രൂപ (അക്കൗണ്ട് നം. 39754844619, ഐഎഫ്എസ്‌സി: SBIN007026). അടച്ചശേഷം വിവരങ്ങൾ അപേക്ഷയിൽ നൽകണം.
എറണാകുളം
മാർ അത്തനേഷ്യസ് കോളജ്
ടീച്ചർ (ഇംഗ്ലിഷ്, ഫിസിക്കൽ എജ്യുക്കേഷൻ): ഇന്റർനാഷണൽ സ്കൂളിങ്/ടീച്ചിങ് എക്സ്പീരിയൻസ്; പിആർഒ (റിസപ്ഷൻ): ബിരുദം/പിജി, ഇംഗ്ലിഷ് അറിവ്; ടെക്നിക്കൽ അസിസ്റ്റന്റ്: കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് പരിചയം; എക്സിക്യുട്ടീവ് അസിസ്റ്റന്റ്: ഡിഗ്രി/പിജി, ഇംഗ്ലിഷ് അറിവ്; കോച്ചസ്/ഇൻസ്ട്രക്ടേസ് (പുരുഷൻ): ബാസ്കറ്റ് ബോൾ, സ്വിമ്മിങ് (പുരുഷൻ), യോഗ; ഡപ്യൂട്ടി കൺട്രോളർ ഓഫ് എക്സാമിനേഷൻസ്: റിട്ട കോളജ്/യൂണിവേഴ്സിറ്റി ടീച്ചർ; ടെക്നിക്കൽ അസിസ്റ്റന്റ്: സയൻസിൽ പിജി അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷനിൽ ഡിഗ്രി/ഡിപ്ലോമ, പരിചയം; വുമൺസ് ഹോസ്റ്റൽ മേട്രൺ: പരിചയം. ഉടൻ അപേക്ഷിക്കുക. സെക്രട്ടറി, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ, കോതമംഗലം–686 666. careers@macollegeassociation.org; 0485–2822326, 94470 82501
സെന്റ് ജോസഫ്സ് കോളജ്
അസിസ്റ്റന്റ് പ്രഫസർ (ഇക്കണോമിക്സ്, കൊമേഴ്സ്, മാത്‌സ്), ഓഫിസ് അറ്റൻഡന്റ്. ഒരു മാസത്തിനുള്ളിൽ അപേക്ഷിക്കുക. സെന്റ് ജോസഫ്സ് കോളജ്, മൂലമറ്റം, അരകുളം പിഒ. പിഎൻ–685 591; 75103 12043. https://stjosephscollegemoolamattom.ac.in
കൊല്ലം
TKM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്
അസോഷ്യേറ്റ് പ്രഫസർ: മാനേജ്മെന്റിൽ പിഎച്ച്ഡി, പരിചയം; അസിസ്റ്റന്റ് പ്രഫസർ: പിജി/എംബിഎ, ബിസിനസ് കമ്യൂണിക്കേഷൻ/സോഫ്റ്റ് സ്കിൽ ട്രെയിനിങിൽ പരിചയം. റെസ്യൂമെ ഉടൻ മെയിൽ ചെയ്യുക. ചെയർമാൻ, ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, മുസല്യാർ ഹിൽസ്, കാരുവേലിൽ പിഒ, കൊല്ലം–691 505; 0474–2482465/66; appointments@tkmim.ac.in
മലപ്പുറം
വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്
അസിസ്റ്റന്റ് പ്രഫസർ: കൊമേഴ്സ് (പിജി നെറ്റ്), ജേണലിസം (പിജി നെറ്റ്), ബി ആർക്. ഒഴിവുകൾ രാമനാട്ടുകര, വാഴയൂർ, മലപ്പുറം എന്നിവിടങ്ങളിൽ. ഉടൻ സിവി മെയിൽ ചെയ്യുക. 04832832157; careerprincipalnorthkerala@gmail.com