ADVERTISEMENT

വിവിധ ജില്ലകളിലായി നഴ്സ്, അക്കൗണ്ടന്റ്, ഹെൽത്ത് വർക്കർ, ടീച്ചർ തുടങ്ങിയ തസ്തികകളിൽ ഒട്ടേറെ ഒഴിവ്. ഇന്റർവ്യൂ ഉടൻ. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം.

കോട്ടയം

ലാബ് ടെക്നിഷ്യൻ

കോട്ടയം ∙എംജി സർവകലാശാലയിലെ ഹെൽത്ത് സെന്ററിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ കരാർ നിയമനം. യോഗ്യത: ബിഎസ്‌സി എംഎൽടി. അവസാന തീയതി: ജൂലൈ 15. ഇമെയിൽ: soada3@mgu.ac.in, 0481–2733240.

പത്തനംതിട്ട

പ്രോജക്ട് അസിസ്റ്റന്റ്

പന്തളം തെക്കേക്കര ∙പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം. യോഗ്യതയുള്ളവർ ജൂലൈ 15 നു 5ന് മുൻപ് അപേക്ഷയും അനുബന്ധരേഖകളും പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. 0473-4228498.

എറണാകുളം

റിസർച് ഫെലോ

കളമശേരി ∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഫിസിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്. അഭിമുഖം ജൂലൈ 17നു 10ന്. www.cusat.ac.in

എറണാകുളം ജനറൽ ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവിൽ താൽക്കാലിക നിയമനം. ഏഴാം ക്ലാസ് പാസായിട്ടുള്ള വനിതകൾക്കാണ് അവസരം. അഭിമുഖം ജൂലൈ 19നു 11 ന്. ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഹാജരാകുക. 0484-2386000.

കണ്ണൂർ

സ്റ്റാഫ് നഴ്‌സ്

കണ്ണൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു (കാസ്പ്) കീഴിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്. അഭിമുഖം ജൂലൈ 11 നു 11ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ. 0497 2808111.

അധ്യാപക ഒഴിവ്

കാരാപ്പുഴ∙എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ) തസ്തികയിൽ താൽക്കാലിക ഒഴിവ്. അസ്സൽ സർട്ടിഫിക്കറ്റുമായി ജൂലൈ 25നു 10ന് സ്കൂൾ ഓഫിസിൽ ഹാജരാകുക. 62825 33805.

കോഴിക്കോട്

ചക്കിട്ടപാറ ∙ കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി (സീനിയർ) അധ്യാപക നിയമനം. ജൂലൈ 15നകം അപേക്ഷ നൽകണം. 94472 78906.

ഹെൽത്ത് വർക്കർ

കുറ്റ്യാടി∙ നടുപ്പൊയിൽ ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 18നകം അപേക്ഷിക്കണം 98469 93128

ചക്കിട്ടപാറ ∙ കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി (സീനിയർ) അധ്യാപക നിയമനം. ജൂലൈ 15നകം അപേക്ഷ നൽകണം. 9447278906.

കാസർകോട്

പ്രോജക്ട് അസിസ്റ്റന്റ്

കാസർകോട്∙ഗവ. കോളജിൽ ഫിസിക്സ് വിഭാഗത്തിൽ സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡ് അനുവദിച്ച പ്രോജക്ടിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം. അപേക്ഷകൾ ജൂലൈ 22നകം കോളജ് ഓഫിസിൽ ലഭിക്കണം. 04994–256027. www.gck.ac.in

ട്രെയിനർ

കാസർകോട് ∙ കുറ്റിക്കോൽ സിഡിഎസിന് കീഴിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളിൽ ഐഎഫ്സി ആംഗർ, സീനിയർ ആർപി എന്നിവരെ ഓരോ ക്ലസ്റ്ററിനും നിയോഗിക്കുന്നു. ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട്-671123 എന്ന വിലാസത്തിൽ ജൂലൈ 17നകം അപേക്ഷിക്കണം. 70127 66725.

അക്കൗണ്ടന്റ്

കാസർകോട് ∙ ∙കോടോം ബേളൂർ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം ജൂലൈ 17നു 10ന് ഓഫിസിൽ. 0467–2246350.

റിസോഴ്‌സ് പഴ്‌സന്‍

കാസർകോട്∙വനിതാ ശിശു വികസന വകുപ്പ് ശിശു സംരക്ഷണ യൂണിറ്റ് ഒആർസി പരിശീലക പാനലിലേക്ക് റിസോഴ്‌സ് പഴ്‌സന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15നകം അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫിസർക്ക് ലഭിക്കണം. 79945 30811.

English Summary:

Nurse Accountant Health Worker Job Opportunties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com