ആശാവർക്കർ, നഴ്സ്, ടീച്ചർ അവസരങ്ങൾ...ഗെസ്റ്റ് ഹൗസുകളിൽ ഹൗസ് കീപ്പിങ്, റിസപ്ഷനിസ്റ്റ് ഉൾപ്പെടെ 17 ഒഴിവ്…ഉടൻ അപേക്ഷിച്ചാൽ ജോലി ഉറപ്പാക്കാം
Mail This Article
വിവിധ ജില്ലകളിലായി ആശാവർക്കർ, നഴ്സ്, ടീച്ചർ തുടങ്ങി വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ. ബന്ധപ്പെട്ട വിഷയങ്ങളിലെ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം
അധ്യാപക ഒഴിവ്
ആലപ്പുഴ
മാവേലിക്കര ∙ ഇറവങ്കര ഗവ. വിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവിൽ അഭിമുഖം ജൂലൈ 12നു 10.30ന്. കെ ടെറ്റ് നിർബന്ധം.
എറണാകുളം
കൊച്ചി∙ തേവര സേക്രഡ് ഹാർട്ട് കോളജിൽ പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. ജൂലൈ 25നു മുൻപായി അപേക്ഷിക്കണം. അപേക്ഷകർ എറണാകുളം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഗെസ്റ്റ് അധ്യാപക പാനലിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. www.shcollege.ac.in/careeres
തിരുവാങ്കുളം ∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 12നു 10.30ന്.
കളമശേരി ∙ സെന്റ് പോൾസ് കോളജ് എയ്ഡഡ് വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 19നു 9:30 ന്. 0484–2555572.
വയനാട്
ബത്തേരി ∙ ഗവ. സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് സീനിയർ അധ്യാപക തസ്തികയിലെ ഒഴിവിൽ അഭിമുഖം ജൂലൈ 15നു 1.30ന് സ്കൂൾ ഓഫിസിൽ. ദിവസവേതന നിയമനം.
കാസർകോട്
പരവനടുക്കം ∙ ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 12 നു11ന് സ്കൂൾ ഓഫിസിൽ. 94957 95061.
ചെറുവത്തൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 12നു 10 ന് സ്കൂൾ ഓഫിസിൽ. 94000 06497.
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവിൽ കരാർ നിയമനം. എഴുത്തു പരീക്ഷ, അഭിമുഖം ജൂലൈ 12 നു 10.30 ന് കോളജിൽ. 0499–4250290, www.ibscek.ac.in
മലപ്പുറം
∙ മാങ്ങാട്ടിരി ഗവ. എൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 12നു 10.30ന്.
എറണാകുളം
ഗെസ്റ്റ് ഹൗസുകളിൽ 17 ഒഴിവ്
ടൂറിസം വകുപ്പിനു കീഴിലുള്ള ആലുവ, ആലപ്പുഴ ഗെസ്റ്റ് ഹൗസുകളിൽ 17 ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. ഒഴിവുള്ള തസ്തികകൾ: ഫുഡ് & ബവ്റിജസ് സ്റ്റാഫ് (5), ഹൗസ് കീപ്പിങ് സ്റ്റാഫ് (6), കിച്ചൻമേട്ടി (2), കുക്ക് (1), റിസപ്ഷനിസ്റ്റ് (3). എഴുത്തു പരീക്ഷ/സ്കിൽ ടെസ്റ്റ്/അഭിമുഖം എന്നിവ ഉണ്ടായിരിക്കും. അപേക്ഷാഫോം വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ജൂലൈ 12 നകം ലഭിക്കണം. വിലാസം: റീജനൽ ജോയിന്റ് ഡയറക്ടർ, ബോട്ട് ജെട്ടി കോംപ്ലക്സ്, എറണാകുളം–682 011. വിശദവിവരങ്ങൾക്ക് http://www.keralatourism.gov.in
ആലപ്പുഴ
പാലിയേറ്റീവ് കെയർ നഴ്സ്
ചെങ്ങന്നൂർ ∙ നഗരസഭ പാലിയേറ്റീവ് കെയർ നഴ്സിന്റെ ഒഴിവിൽ അഭിമുഖം ജൂലൈ 18നു 11ന് നഗരസഭാ ഓഫിസിൽ. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. പ്രായം: 50 നു താഴെ.
കോഴിക്കോട്
ആശാ വർക്കർ
മൂപ്പൈനാട് ∙ പഞ്ചായത്തിലെ 15–ാം വാർഡിലേക്ക് ആശാ പ്രവർത്തകയുടെ ഒഴിവ്. അഭിമുഖം ജൂലൈ 17നു 11ന് പഞ്ചായത്ത് ഓഫിസിൽ. 0493–6294370.