ADVERTISEMENT

വിവിധ ജില്ലകളിലായി മാനേജ്മെന്റ് ട്രെയിനി, ഡെമോൺസ്ട്രേറ്റർ, ഗെസ്റ്റ് ലക്ചറർ തുടങ്ങി ഒട്ടേറെ തസ്തികകളിൽ അവസരം. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഉടൻ ഉപേക്ഷിക്കാം.

ആലപ്പുഴ

അധ്യാപക ഒഴിവ്

പുന്നപ്ര ∙ അറവുകാട് ഹൈസ്കൂളിൽ ഹിന്ദി അധ്യാപക താൽക്കാലിക ഒഴിവിൽ അഭിമുഖം ജൂലൈ 15നു 11ന് സ്കൂൾ ഓഫിസിൽ.

വയനാട്

വെറ്ററിനറി ഡോക്ടർ

കൽപറ്റ ∙ മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കൽ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടർ നിയമനം. അഭിമുഖം ജൂലൈ 17നു 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04936 202292.

അസാപ്പിൽ അവസരം

കൽപറ്റ ∙ അസാപ് കേരളയുടെ ഗെയിം ഡവലപ്പർ, വിആർ ഡവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനർ കോഴ്‌സുകളിൽ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം. ജൂലൈ 31 വരെ അപേക്ഷിക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ് അനുവദിക്കുക. 9495422535.

കോഴിക്കോട്

ഹരിതകർമ സേന

വടകര∙ ഒഞ്ചിയം പഞ്ചായത്തിലെ ഹരിതകർമ സേനയിൽ അംഗമാകാനുള്ള അഭിമുഖം ജൂലൈ 18നു 11ന് കുടുംബശ്രീ അംഗത്തിനോ കുടുംബശ്രീ കുടുംബാംഗത്തിനോ പങ്കെടുക്കാം.

മാനേജ്മെന്റ് ട്രെയിനി

കോഴിക്കോട്∙ പട്ടികവർഗ വികസന വകുപ്പിനു കീഴിലെ ട്രൈബൽ ഡവലപ്മെന്റ് ഓഫിസിലേക്ക് 5 ഓഫിസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കാൻ, ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികവർഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 0495–2376364.

അധ്യാപകർ

മുക്കം∙ എംകെഎച്ച്എംഎംഒ വൊക്കേഷനൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ രസതന്ത്രം അധ്യാപക ഒഴിവിൽ അഭിമുഖം ജൂലൈ 15 ന്. 94959 88950.

കണ്ണൂർ

രാജപുരം ∙ സെന്റ് പയസ് ടെൻത് കോളജിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 15ന് 10.30ന് കോളജ് ഓഫിസിൽ. കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ റജിസ്റ്റർ ചെയ്ത യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്ക് നേടി പിജി നേടിയവരെ പരിഗണിക്കും. 82819 25726.

കോട്ടയം

ഗെസ്റ്റ് ലക്ചറർ

ചേർപ്പുങ്കൽ ∙ ബിവിഎം ഹോളിക്രോസ് കോളജിലെ സോഷ്യൽ വർക്ക്, അനിമേഷൻ വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ പിജി യോഗ്യതക്കാർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. സോഫ്റ്റ്‌വെയർ ഡവലപ്പർ, സ്കിൽ ഹബ് വിഭാഗത്തിൽ സോഫ്റ്റ്‌വെയർ ഡവലപ്പറുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ജൂലൈ 15നു മുൻപ് അപേക്ഷ നൽകണം. https://bvmcollege.com/career/

ഇടക്കോലി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഇംഗ്ലിഷ് താൽക്കാലിക അധ്യാപക നിയമനം. ആവശ്യമായ രേഖകൾ സഹിതം ജൂലൈ 15നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ എത്തണം.

മലപ്പുറം

‌∙ താനൂർ ജിആർഎഫ്ടിഎച്ച്എസ് സ്കൂളിൽ പിഇടി കം വാർഡൻ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 19നു11ന് പൊന്നാനി ചന്തപ്പടി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ. 88917 99698.

∙ വളാഞ്ചേരി ഇരിമ്പിളിയം ജിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം ഒഴിവിൽ താൽക്കാലിക അധ്യാപകർക്കായുള്ള അഭിമുഖം ജൂലൈ 18നു 10ന്.

English Summary:

Management Trainee Teacher Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com