സ്വീപ്പർ മുതൽ ലക്ചറർ വരെ, ഒട്ടേറെ തസ്തികകളിൽ ഒഴിവ്; ഉടൻ അപേക്ഷിക്കാം
Mail This Article
വിവിധ ജില്ലകളിലായി സ്വീപ്പർ മുതൽ ലക്ചറർ വരെ ഒട്ടേറെ തസ്തികകളിൽ അവസരം. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം.
അധ്യാപക ഒഴിവ്
തിരുവനന്തപുരം
കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിങ് വിഭാഗം ലക്ചറർ താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 22നു 10.30ന്. യോഗ്യത: പെയിന്റിങ്ങിൽ ബിരുദം/പിജി. സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
എറണാകുളം
മൂവാറ്റുപുഴ∙ വാളകം മാർ സ്റ്റീഫൻ ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ കെമിസ്ട്രി അധ്യാപക ഒഴിവ്. ഉടൻ അപേക്ഷിക്കാം. 9496178413
തൃപ്പൂണിത്തുറ ∙ ഗവ. കോളജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 19നു 10ന്. 0484 2776187.
ഗ്രാജ്വേറ്റ് അപ്രന്റിസ്
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സെൻട്രൽ ലൈബ്രറിയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയ്നി ഒഴിവ്. അഭിമുഖം ജൂലൈ 19നു 11ന്. യോഗ്യത: 2022 മാർച്ച് 31നു ശേഷം ലൈബ്രറി സയൻസിൽ ബിരുദം. ശമ്പളം: 9000. www. ssus.ac.in
കോഴിക്കോട്
ലാബ് ടെക്നിഷ്യൻ
കക്കട്ടിൽ ∙ കുന്നുമ്മൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, ഫിസിയോതെറപ്പിസ്റ്റ് ഒഴിവ്. അഭിമുഖം ജൂലൈ 20നു 11ന്.
കണ്ണൂർ
പ്രോജക്ട് അസിസ്റ്റന്റ്
കരിവെള്ളൂർ∙ ധനകാര്യ കമ്മിഷൻ ഗ്രാൻഡ് ഉപയോഗിച്ച് കരിവെള്ളൂർ പെരളം പഞ്ചായത്തിൽ നടത്തുന്ന നിർമാണ പ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ബിൽ തയാറാക്കുന്നതിനും കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് നിയമനം. യോഗ്യത: ഡിസിപി, സിഎബിഎം, ഡിഗ്രി/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ. പ്രായപരിധി: 18–30. ജൂലൈ 20നകം പഞ്ചായത്തിൽ അപേക്ഷ നൽകണം.
മലപ്പുറം
സ്വീപ്പർ ഒഴിവ്
∙ എടയൂർ പഞ്ചായത്ത് വെറ്ററിനറി സെന്റർ, സബ് സെന്റർ, കൃഷിഭവൻ, എഫ്എച്ച്സി എന്നിവിടങ്ങളിൽ താൽക്കാലിക സ്വീപ്പർമാരെ നിയമിക്കുന്നതിന് അയൽക്കൂട്ടം അംഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 25നകം സിഡിഎസ് ഓഫിസിൽ അപേക്ഷിക്കണം.