ADVERTISEMENT

വിവിധ ജില്ലകളിലായി സെക്യൂരിറ്റി, ഫാർമസിസ്റ്റ്, ഫെസിലിറ്റേറ്റർ, ടീച്ചർ തുടങ്ങി ഒട്ടേറെ തസ്തികകളിൽ ഒഴിവ്. സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം

ആലപ്പുഴ

കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ

മുളക്കുഴ ∙ പഞ്ചായത്ത് കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ തസ്തികയിൽ ഒരു വർഷ കരാർ നിയമനം. യോഗ്യത: സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൻ സ്റ്റഡീസ് പിജി. അഭിമുഖം ജൂലൈ 26നു 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.

എറണാകുളം

കൊച്ചി∙ തേവര ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ) നോൺ വൊക്കേഷനൽ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 22നു 11ന്.

കൊച്ചി∙ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 24 നു 10ന്. 0484–2377774.

കോലഞ്ചേരി ∙ സെന്റ് പീറ്റേഴ്സ് വിഎച്ച്എസിൽ ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 22നു 10ന്.

കോഴിക്കോട്

അധ്യാപക ഒഴിവ്

മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂലൈ 22നു 10ന്. 0493–6247420

വടകര∙ മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് (പാർട്ട് ടൈം), ഡെമോൺസ്ട്രേറ്റർ/ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ) നിയമനം. അഭിമുഖം ജൂലൈ 22 നു 10 നും ട്രേഡ്സ്മാൻ മെക്കാനിക്കൽ 12 നും ഫിസിക്കൽ എജ്യുക്കേഷൻ (പാർട്ട് ടൈം) ജൂലൈ 23 നു 10 നും. 85470 05079.

വടകര∙ മടപ്പള്ളി ജിജിഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപക അഭിമുഖം ജൂലൈ 22 നു 10 ന്.

വയനാട്

ഫാർമസിസ്റ്റ്

കൽപറ്റ ∙ നാഷനൽ ആയുഷ് മിഷന് കീഴിൽ ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം ജൂലൈ 26നു 10ന് അഞ്ചുകുന്ന് ഹോമിയോ ആശുപത്രിയിൽ. www.nam.kerala.gov.in

എറണാകുളം

സെക്യൂരിറ്റി ഒഴിവ്

കളമശേരി ∙ ഗവ. പോളിടെക്‌നിക് കോളജിലെ പെരിയാർ മെൻസ് ഹോസ്റ്റലിൽ സെക്യൂരിറ്റി ഒഴിവ്. അഭിമുഖം ജൂലൈ 22നു 10ന്. 0484–2555356.

എൽഡി ക്ലാർക്ക്

കോലഞ്ചേരി∙ സെന്റ് പീറ്റേഴ്സ് വിഎച്ച്എസിൽ എൽഡി ക്ലാർക്കിന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം 22 നു 10ന്. 

English Summary:

Various Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com