ADVERTISEMENT

വിവിധ ജില്ലകളിലായി അപ്രന്റിസ്, അറ്റൻഡർ, നഴ്സ്, അങ്കണവാടി അധ്യാപിക... തുടങ്ങിയ വിവിധ തസ്തികകളിൽ ഒഴിവ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം.

അധ്യാപക, അനധ്യാപക ഒഴിവ്

എറണാകുളം

എറണാകുളം∙ ഗവ. മോഡൽ എൻജിനീയറിങ് കോളജിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ഒഴിവ്. വിവരങ്ങൾക്ക്: www.mec.ac.in

അപ്രന്റിസ്

കൂത്താട്ടുകുളം∙ മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവ്. അഭിമുഖം ജൂലൈ 25നു 3ന്. 0485–2252280.

തോപ്പുംപടി∙ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 25ന് 11ന്.

തൃപ്പൂണിത്തുറ∙ ആർഎൽവി കോളജിൽ ജൂനിയർ ലക്ചറർ ഇൻ അപ്ലൈയ്ഡ് ആർട് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 26 നു 10 ന്. 0484–2779757.

തിരുവാങ്കുളം∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 25 നു 11ന്.

ആലുവ: യുസി കോളജിൽ കൊമേഴ്സ് അധ്യാപക ഒഴിവിൽ അഭിമുഖം ജൂലൈ 26 നു 10ന്.

കൊച്ചി∙സിഎംഎഫ്ആർഐയിൽ യങ് പ്രഫഷനൽ കാറ്റഗറി ഒന്ന്, രണ്ട് തസ്തികകളിൽ കരാർ നിയമനം. ഒാഗസ്റ്റ് 8 വരെ അപേക്ഷിക്കാം. www.cmfri.org.in

ആലപ്പുഴ

സ്റ്റാഫ് നഴ്സ്

ആലപ്പുഴ ∙ പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. താൽക്കാലിക നിയമനം. അവസാന തീയതി ഓഗസ്റ്റ് 5. അപേക്ഷ ഫോറത്തിനും മറ്റും www.sagarahospital.org, 94000 63363.

കോഴിക്കോട്

ഫിസിയോ തെറപ്പിസ്റ്റ്, അറ്റൻഡർ

നൂൽപുഴ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറപ്പിസ്റ്റ്, ഹോസ്പിറ്റൽ അറ്റൻഡർ താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 27നു 10ന്. 0493–6270604.

സൈക്കോളജി അപ്രന്റിസ്

കൽപറ്റ∙ എൻഎംഎസ്എം ഗവ. കോളജ് കൽപറ്റ, സെന്റ് മേരീസ് കോളജ് ബത്തേരി, ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് മുട്ടിൽ കോളജുകളിൽ താൽക്കാലിക സൈക്കോളജി അപ്രന്റിസ് നിയമനം. അഭിമുഖം ജൂലൈ 25നു 2ന്. 0493–6204569.

എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ ക്യാംപ്

വടകര∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റർ വടകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ 29നു 10 മുതൽ 1 വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിൽ വൺ ടൈം റജിസ്ട്രേഷൻ ക്യാംപ്. ഫീസ് 250 രൂപ. 0496-2523039.

മലപ്പുറം

മലപ്പുറം∙താനൂർ സിഎച്ച്എംകെഎം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 26നു 11.30ന്.

മലപ്പുറം∙തിരുവാലി ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി ജൂനിയർ സോഷ്യോളജി അധ്യാപക നിയമനം. അഭിമുഖം ജൂലൈ 25നു 10ന്.

അങ്കണവാടി വർക്കർ

മലപ്പുറം∙ എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപർ നിയമനം. അപേക്ഷ എടക്കരയിൽ ഓഗസ്റ്റ് 8 വരെയും പോത്തുകല്ലിൽ ഓഗസ്റ്റ് 16 വരെ സ്വീകരിക്കും. 0493-1275004.

English Summary:

Various Career Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com