ഗെസ്റ്റ് അധ്യാപകർ, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ ഉൾപ്പെടെ ഒഴിവുകൾ; ഉടനെ അപേക്ഷിക്കാം
Mail This Article
ലാബ് അറ്റൻഡർ, ഗെസ്റ്റ് അധ്യാപകർ, ടെക്നിഷ്യൻ, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഉൾപ്പെടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ/താൽക്കാലിക നിയമനം.
തിരുവനന്തപുരം
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ലാബ് അറ്റൻഡർ ഒഴിവ്. ശമ്പളം: പ്രതിദിനം 645 രൂപ. പ്രായപരിധി: 36. യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. ടിഷ്യുകൾചർ ലാബുകളിലെ 3 മാസ ജോലിപരിചയം. അഭിമുഖം ജൂലൈ 31ന്.
ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്
വികസന അതോറിറ്റിയിൽ 2 ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് ഒഴിവ്. കരാർ നിയമനം. ജൂലൈ 31 നകം അപേക്ഷിക്കണം. ഇ-മെയിൽ: tridasecretary@gmail.com.
മലപ്പുറം
താനൂർ സിഎച്ച്എംകെഎം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം. യുജിസി നിഷ്‌കർഷി ച്ചിട്ടുള്ള യോഗ്യതയുള്ള, കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26 നു 10 ന് ഹാജരാവുക.
ഗെസ്റ്റ് അധ്യാപകർ
മലപ്പുറം∙ മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയര്‍സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയര്‍), അറബിക് (ജൂനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനം. ജൂലൈ 26നു 2ന് സ്കൂള്‍ ഓഫിസില്‍. 62388 58366.
തിയറ്റര്‍ ടെക്നിഷ്യൻ
മലപ്പുറം∙താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ തിയറ്റര്‍ ടെക്നിഷ്യൻ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: പ്ലസ്ടു/തത്തുല്യം, ഓപ്പറേഷന്‍ തിയറ്റര്‍ ആൻഡ് അനസ്തീസിയ ടെക്നോളജി/ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നോളജിയില്‍ ഡിപ്ലോമ. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്‍. അഭിമുഖം ജൂലൈ 27 നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാവുക. 0483– 2734866.
മലപ്പുറം∙ചേളാരി തിരൂരങ്ങാടി എകെഎന്‍എം ഗവ. പോളിടെക്നിക്ക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തില്‍ ലക്ചറർ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസോടെ ബിടെക്. അഭിമുഖം ജൂലൈ 26 നു 10 ന് പ്രിന്‍സിപ്പല്‍ ഓഫിസില്‍. 94000 06449.
വയനാട്
പൂക്കോട്∙ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചിത്രകല അധ്യാപക ഒഴിവ്. താല്‍ക്കാലിക നിയമനം. സ്ഥാപനത്തില്‍ താമസിച്ച് പഠിപ്പിക്കണം. കേരള പിഎസ്‌സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ജൂലായ് 29 നു 11 ന് സ്‌കൂള്‍ ഒാഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. നിയമനം ലഭിക്കുന്നവര്‍ അധ്യയനം നടത്തണം. 0493–6296095, 89437 13532.
അസിസ്റ്റന്റ് പ്രഫസര്‍
വയനാട്∙ ദ്വാരക ഗവ. പോളിടെക്‌നിക്ക് കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഫിസിക്‌സ് തസ്തികയില്‍ ഒഴിവ്. താല്‍ക്കാലിക നിയമനം. യുജിസി റെഗുലേഷന്‍ പ്രകാരമുള്ള യോഗ്യതക്കാർക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതക്കാരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 60% മാർക്കുള്ള പിജിക്കാരെ പരിഗണിക്കും. അഭിമുഖം ജൂലായ് 26 നു 10 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0493–5293024.
വയനാട്∙മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഒാഫിസിൽ ഓവര്‍സിയര്‍ ഒഴിവ്. താല്‍ക്കാലിക നിയമനം. യോഗ്യത: സിവില്‍ എൻജിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ. ജൂലായ് 27 നു 10.30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0493–6282422.
കണ്ണൂർ
നാഷനല്‍ ആയുഷ് മിഷന്‍ മുഖേന കണ്ണാടിപ്പറമ്പ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്. കരാര്‍ നിയമനം. പ്രായം: 40 നു താഴെ. യോഗ്യത: ജിഎന്‍എം/ ബിഎസ്‌സി നഴ്സിങ്. അഭിമുഖം ജൂലൈ 30 നു 11 ന്. 94951 75257, 0497–2796111.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ
കണ്ണൂർ∙കിഫ്ബി 2ഒാഫിസിൽ താല്‍കാലിക ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ നിയമനം. ജോലി പരിചയമുള്ളവക്ക് അപേക്ഷിക്കാം. വിലാസം: സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) കിഫ്ബി 2 താണ, കണ്ണൂര്‍, പിൻ: 670 012. ഒാഗസ്റ്റ് 8 നകം അപേക്ഷിക്കണം.