ADVERTISEMENT

വിവിധ ജില്ലകളിലായി ആശാവർക്കർ, അപ്രന്റിസ്, സൈക്കോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ, ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, കൗൺസിലർ, സോഷ്യൽ വർക്കർ തുടങ്ങി ഒട്ടേറെ തസ്തികകളിൽ ഒഴിവ്. സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം.

അധ്യാപക ഒഴിവ്

എറണാകുളം

ആലുവ∙എടത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് സീനിയർ, ഗാന്ധിയൻ സ്റ്റഡീസ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 30 നു 10ന്.

കോതമംഗലം∙മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ, ട്രേഡ്സ്മാൻ ഒഴിവ്. ജൂലൈ 31 നു 5 നു മുൻപു റജിസ്റ്റർ ചെയ്യണം. mace.etlab.in/staffapplication

കൊച്ചി∙എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 27 നു 2 ന് ഹൈസ്കൂൾ ഒാഫിസിൽ. 94463 40611.

പറവൂർ∙പുത്തൻവേലിക്കര ഐഎച്ച്ആർഡി കോളജിൽ കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 29 ന് 11ന്. 85470 05069.

കളമശ്ശേരി∙കുസാറ്റ് സ്കൂൾ ഒാഫ് എൻജിനീയറിങ്ങിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവ്. 0484–2862030. സ്കൂൾ ഒാഫ് എൻജിനീയറിങ്ങിലെ അപ്ലൈഡ് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 7 ന് 10.30 ന്. 94462 27207.

പള്ളിക്കര ∙ ഗവ. ഹയർ സെക്കൻ‍‍ഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 27 ന് 11.30നു സ്കൂളിൽ. 0467–2273200.

കോഴിക്കോട്

വടകര ∙ മടപ്പള്ളി ജിജിഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപക അഭിമുഖം ജൂലൈ 29ന് 11ന്.

എച്ച്ടിവി നിയമനം

പേരാമ്പ്ര ∙ പാലേരി വടക്കുമ്പാട് ജിഎൽപി സ്കൂളിൽ എച്ച്ടിവി ഒഴിവിൽ എൽപിഎസ്എ നിയമനം. അഭിമുഖം ജൂലൈ 29ന് 2ന് സ്കൂൾ ഓഫിസിൽ.

ബാലുശ്ശേരി ∙ ഡോ. ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ് വിഭാഗം താൽക്കാലിക അധ്യാപക നിയമനം. അഭിമുഖം ജൂലൈ 29 നു 11ന്. 91889 00236.

കാസർകോട്

ചിത്താരി സൗത്ത്∙ ഗവ. എൽപി സ്കൂൾ ചിത്താരി സൗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം. അഭിമുഖം 30നു 10ന് സ്കൂൾ ഓഫിസിൽ. 9446 273159.

ആലപ്പുഴ

ക്ലസ്റ്റർ കോഓ‍ർഡിനേറ്റർ

ആലപ്പുഴ ∙ സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ക്ലസ്റ്റർ കോഓ‍ർഡിനേറ്ററുടെ താൽക്കാലിക ഒഴിവിൽ അഭിമുഖം ജൂലൈ 30ന് 10ന്.

കോഴിക്കോട്

മൾട്ടിപർപസ് വർക്കർ

വൈത്തിരി ∙ താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പർപസ് ജീവനക്കാരുടെ നിയമനം. അഭിമുഖം ജൂലൈ 29 നു 10 ന്. 0493–6256229.

ആശാവർക്കർ

ബത്തേരി∙ നഗരസഭ ആറാം വാർഡിൽ ആശാവർക്കർ നിയമനം. പ്രായം: 25-45. വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. ജൂലൈ 30നു 4 ന് മുൻപ് ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ ലഭിക്കണം. 0493–6238007.

കാസർകോട്

സൈക്കോളജിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്

കാസർകോട്∙ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ റിസോഴ്സ് സെന്ററിലെ എക്സ്പർട്ട് പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ, റെമഡിയൽ എജ്യുക്കേറ്റർ, ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, കൗൺസിലർ, സോഷ്യൽ വർക്കർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ജൂലൈ 30ന് 5നകം അപേക്ഷ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലഭിക്കണം. 04994–250990.

അപ്രന്റിസ്

കാസർകോട്∙ ജില്ലാ നിർമിതി കേന്ദ്രത്തിൽ 3 അപ്രന്റിസ് എൻജിനീയർ (സിവിൽ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 5ന് 4 വരെ. 91880 43550.

കെ ഫോർ കെയർ

കാസർകോട്∙ ഗാർഹിക പരിചരണ മേഖലയിൽ കുടുംബശ്രീ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന കെ ഫോർ കെയർ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 28.  

English Summary:

Various Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com