ഫാർമസിസ്റ്റ്, അധ്യാപകർ, ലാബ് ടെക്നിഷ്യൻ...ഒട്ടേറെ ഒഴിവുകളിൽ അവസരം; ഇനി ജോലി എളുപ്പം നേടാം
Mail This Article
ഒരു ജോലിയല്ലേ തേടുന്നത്? ഇതാ കൈനിറയെ അവസരങ്ങൾ. വിവിധ കോളജുകൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി നിരവധി ഒഴിവുകളാണുള്ളത്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കുക.
ഫാർമസിസ്റ്റ്
തിരുവനന്തപുരം∙ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 31 നു 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ.
ഓഫിസർ/ ടെക്നിഷ്യൻ
തിരുവനന്തപുരം ∙ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ടെക്നിക്കൽ ഓഫിസർ (ഇലക്ട്രിക്കൽ–1), ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് (1), ലബോറട്ടറി ടെക്നിഷ്യൻ (2), ഡേറ്റ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് (1) ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഒാഗസ്റ്റ് 12 വരെ. www.iav.kerala.gov.in
അധ്യാപക ഒഴിവ്
തിരുവനന്തപുരം∙നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനിയറിങ് ഗെസ്റ്റ് ലക്ചറർ ഒഴിവ്. അഭിമുഖം ജൂലൈ 31 നു 10.30 ന്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ബിരുദം, ജോലിപരിചയം. അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ സഹിതം ഹാജരാകുക.
തിരുവനന്തപുരം∙ ജീവനി കോളജ് മെന്റൽ ഹെൽത്ത് അവയർനെസ് പ്രോഗ്രാം പദ്ധതിയിൽ തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിൽ സൈക്കോളജി അപ്രന്റീസ് ഒഴിവ്. യോഗ്യത: സൈക്കോളജിയിൽ പിജി (റഗുലർ കോഴ്സ്). അഭിമുഖം ജൂലൈ 31 നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക. 91889 00210.
ലാബ് അറ്റൻഡർ
തിരുവനന്തപുരം∙ പാലോട് ജവാഹർലാൽ നെഹ്‌റു ട്രോപിക്കൽ ബൊട്ടാനിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ലാബ് അറ്റൻഡർ താൽക്കാലിക ഒഴിവ്. അഭിമുഖം ജൂലൈ 31ന്. www.jntbgri.res.in
സിസ്റ്റം അനലിസ്റ്റ്
തിരുവനന്തപുരം∙സ്കോൾ-കേരള സംസ്ഥാന ഓഫിസിൽ സിസ്റ്റം അനലിസ്റ്റ് ഒഴിവിൽ കരാർ നിയമനം. യോഗ്യത: ബിടെക്/എംസിഎ/ എംഎസ്‌സി (കംപ്യൂട്ടർ സയൻസ്), പിഎച്ച്പി പ്രോഗ്രാമിൽ 3വർഷ ജോലിപരിചയം. ശമ്പളം: 36,000. ജൂലൈ 31 നകം അപേക്ഷിക്കണം. വിലാസം: സ്കോൾ കേരള സംസ്ഥാന ഓഫിസ്, വിദ്യാഭവൻ, പൂജപ്പുര. www.scolekerala.org
പ്രോജക്ട് അസിസ്റ്റന്റ്
തിരുവനന്തപുരം∙ഫിഷറീസ് വകുപ്പിന്റെ നാഷനൽ ഫിഷ് സീഡ് ഫാമിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം. യോഗ്യത: ഫിഷറീസ് സയൻസിൽ ബിരുദം/പിജി അല്ലെങ്കിൽ അക്വാ കൾചർ/സൂവോളജി പിജി, ഗവൺമെന്റ് സ്ഥാപനത്തിൽ അക്വാകൾച്ചർ മേഖലയിൽ 3 വർഷ ജോലിപരിചയം. പ്രായം: 20-36. അഭിമുഖം ഓഗസ്റ്റ് 5നു 11ന് കമലേശ്വരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ. 0471–2450773.
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍
കൊല്ലം∙കോടിയേരി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്. കരാർ നിയമനം. അഭിമുഖം ഒാഗസ്റ്റ് 2 നു 11ന്. പ്രായം: 40 നു താഴെ. യോഗ്യത: ജിഎന്‍എം, ബിഎസ്‌സി നഴ്‌സിങ്. 0490–2359655.
അധ്യാപക ഒഴിവ്
എറണാകുളം ∙ മഹാരാജാസ് കോളജിൽ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: പൊളിറ്റിക്കല്‍ സയന്‍സിൽ പിജി. പിഎച്ച്ഡി/നെറ്റ്. നിശ്ചിത യോഗ്യതയുളള, എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഒാഫിസിൽ ഗെസ്റ്റ് ലക്ചറര്‍ പാനലില്‍ റജിസ്റ്റര്‍ ചെയ്തവർക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 5നു 11 ന് ഹാജരാകുക. www.maharajas.ac.in
എറണാകുളം∙ മഹാരാജാസ് കോളജിൽ ഇസ്ലാമിക ചരിത്ര വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: ഇസ്ലാമിക ചരിത്ര വിഷയത്തില്‍ പിജി. എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗെസ്റ്റ് ലക്ചറര്‍ പാനലില്‍ റജിസ്റ്റര്‍ ചെയ്തവർക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 2നു 10 ന് ഹാജരാകുക. www.maharajas.ac.in
ഫാര്‍മസിസ്റ്റ്
എറണാകുളം∙ നാഷനല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പിൽ ഫാര്‍മസിസ്റ്റ് ഒഴിവ്. യോഗ്യത: സിസിപി/എന്‍സിപി അല്ലെങ്കില്‍ തത്തുല്യം. ശമ്പളം: 14,700. ഓഗസ്റ്റ് 8നു 9ന് തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നാഷനല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫിസില്‍ ഹാജരാകുക.
ലാബ് ടെക്നിഷ്യൻ
കോട്ടയം∙പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കേണൽ ജി.വി രാജ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്. യോഗ്യത: വിഎച്ച്എസ്‌സി (എംഎൽടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ, കേരള പാരമെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷൻ.
വിലാസം: മെഡിക്കൽ ഓഫിസർ, ജിവി രാജ കുടുംബാരോഗ്യകേന്ദ്രം പനച്ചിപ്പാറ, പൂഞ്ഞാർ പി ഒ, 686 581. അപേക്ഷ ഓഗസ്റ്റ് 2 വരെ.
ഫിസിയോ തെറപ്പിസ്റ്റ്
മലപ്പുറം∙നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‍മെന്റ് കമ്മിറ്റിക്ക് കീഴില്‍ താല്‍ക്കാലിക ഫിസിയോ തെറപ്പിസ്റ്റ് നിയമനം. യോഗ്യത: ഗവ. അംഗീകൃത ബിപിടി ബിരുദം. അഭിമുഖം ഒാഗസ്റ്റ് 1നു 10 ന്.
അധ്യാപക ഒഴിവ്
തലശ്ശേരി ∙ ഗവ. ബ്രണ്ണൻ കോളജിൽ സൂവോളജി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. പിഎച്ച്ഡി/ നെറ്റ് യോഗ്യതക്കാരുടെ അഭാവത്തിൽ 55% മാർക്കോടെ പിജിയുള്ളവരെ പരിഗണിക്കും. ഒാഗസ്റ്റ് 3നകം അപേക്ഷിക്കണം. 0490–2346027.
ടെക്നോളജിസ്റ്റ്
വയനാട്∙ മാനന്തവാടി ജില്ലാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനസ്തീസിയ ടെക്നോളജിസ്റ്റ് ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 1നു 10 ന്. 0493–5240264.
പ്രോജക്ട് അസിസ്റ്റന്റ്
വയനാട്∙വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: കൊമേഴ്സ്യല്‍ പ്രാക്ടീസിൽ 3വര്‍ഷ ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ജയം അല്ലെങ്കില്‍ ബിരുദം, ഒരു വര്‍ഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ/പിജി ജയം. പ്രായം: 18-30. അഭിമുഖം ഒാഗസ്റ്റ് 14 നു 11 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0493–5230325.
അധ്യാപക ഒഴിവ്
കാസര്‍കോഡ്∙ കിനാനൂര്‍ കരിന്തളം ഗവ. കോളജില്‍ ഇംഗ്ലിഷ് വിഭാഗം ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 31 നു 11 ന്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകുക. നെറ്റ് യോഗ്യതക്കാരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെ പരിഗണിക്കും. 0467–2235955.