സർവകലാശാലകളിൽ റിസർച്/ടെക്നിക്കൽ അസിസ്റ്റന്റ്, സെക്യൂരിറ്റി ഒാഫിസർ അവസരം
Mail This Article
കുസാറ്റ്, എംജി ഉൾപ്പെടെയുള്ള സർവകലാശാലകളിൽ വിവിധ തസ്തികകളിൽ നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകൾ മുഖേന അപേക്ഷിക്കാം.
വെറ്ററിനറി
കേരള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ആൻഡ് ടിവിസിസിയിൽ ഫാർമസിസ്റ്റ്, റിസർച് അസിസ്റ്റന്റ് തസ്തികകളിൽ ഒാരോ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഒാഗസ്റ്റ് ഒന്നിനു 9ന്. www.kvasu.ac.in
എംജി
എംജി സർവകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ഫെസിലിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. 3 വർഷം വരെ നീട്ടിക്കിട്ടാം. അഭിമുഖം ഒാഗസ്റ്റ് ഒന്നിന് 12 ന്. www.mgu.ac.in
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III തസ്തികയിൽ ഒരൊഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. ഒാൺലൈനായി ഒാഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കംപ്യൂട്ടർ സയൻസ് വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഒാൺലൈനായി ഒാഗസ്റ്റ് 30 വരെ അപേക്ഷിക്കാം.
∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സെക്യൂരിറ്റി ഒാഫിസറുടെ ഒരൊഴിവ്. കരാർ നിയമനം. ഒാൺലൈനായി ഒാഗസ്റ്റ് 30 വരെ അപേക്ഷിക്കാം. www.cusat.ac.in
കാർഷിക
കാർഷിക സർവകലാശാലയുടെ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ സ്കിൽഡ് അസിസ്റ്റന്റിന്റെ 2 ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഒാഗസ്റ്റ് 6 നു 11.30 ന്.
∙കാർഷിക സർവകലാശാലയുടെ വന്യജീവി കോളജിലെ വൈൽഡ് ലൈഫ് സയൻസ് വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. 2 വർഷ കരാർ നിയമനം. ഒാഗസ്റ്റ് 8 നകം അപേക്ഷിക്കണം. അഭിമുഖം ഒാഗസ്റ്റ് 8 ന്. www.kau.in
കണ്ണൂർ
കണ്ണൂർ സർവകലാശാലയിൽ ലൈബ്രറി അസിസ്റ്റന്റിന്റെ 2 ഒഴിവ്. കരാർ നിയമനം. യോഗ്യത: പത്താം ക്ലാസ്, ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ്. പ്രായം: 36 നു താഴെ. ശമ്പളം: 15,200. അഭിമുഖം ഒാഗസ്റ്റ് 6 നു 10.30 ന്. www.kannuruniversity.ac.in