കായികാധ്യാപകർ, ലക്ചറർ, ഓഫിസ് അസിസ്റ്റന്റ്…അവസരങ്ങൾ അറിയാം, ഉടൻ അപേക്ഷിക്കാം
Mail This Article
അധ്യാപകർ, ഓഫിസ് സ്റ്റാഫ്, സിസ്റ്റം അഡ്മിൻ, ഫ്രണ്ട് ഓഫിസ് എക്സിക്യുട്ടിവ് ഉൾപ്പെടെ നിരവധി അവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനു ഹാജരാകുക.
തിരുവനന്തപുരം ∙കാഞ്ഞിരംകുളം ഗവ. കോളജിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഒാഗസ്റ്റ് 5 നു 10 ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക.
തിരുവനന്തപുരം ∙തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എജ്യുക്കേഷൻ വിഷയത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 6നു 11ന്. യോഗ്യത: സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ ഏതിലെങ്കിലും 55% മാർക്കോടെ പിജി, എം.എഡ്, നെറ്റ്/പിഎച്ച്ഡി. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളിൽ റജിസ്റ്റർ ചെയ്തിരിക്കണം. 98472 45617.
എറണാകുളം
എംജിഎം എൻജിനീയറിങ് ആൻഡ്
പോളിടെക്നിക് കോളജ്
പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, എച്ച്ഒഡി, ലക്ചറർ, ടീച്ചിങ് അസിസ്റ്റന്റ്: (ബിടെക്), ലാബ്/വർക്‌ഷോപ് സ്റ്റാഫ്, ഓഫിസ് സ്റ്റാഫ്, ഹോസ്റ്റൽ വാർഡൻ, സിസ്റ്റം അഡ്മിൻ, ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനർ ഒഴിവ്. റെസ്യൂമെ മെയിൽ ചെയ്യുക. എംജിഎം എൻജിനീയറിങ് ആൻഡ് പോളിടെക്നിക് കോളജ്, എറണാകുളം, വളഞ്ചേരി. 9946483111; hr.mgmpoly@gmail.com, hr.mgmeng@gmail.com
രാജഗിരി ക്രിസ്തുജയന്തി
പബ്ലിക് സ്കൂൾ
ഇംഗ്ലിഷ്, കെമിസ്ട്രി ആൻഡ് ഫിസിക്കൽ എജ്യുക്കേഷൻ: പിജി, പരിചയം; പ്രൈമറി ആൻഡ് കെജി ടീച്ചർ, ട്രാൻസ്പോർട് മാനേജർ, ഹൗസ്കീപിങ് ഇൻചാർജ്, സ്റ്റുഡന്റ് കൗൺസിലർ (പ്രൈമറി), ഓഫിസ് അസിസ്റ്റന്റ്, ഫ്രണ്ട് ഓഫിസ് എക്സിക്യുട്ടിവ്, ലാബ് അസിസ്റ്റന്റ് (സയൻസ് ബിരുദം), ഖോഖൊ–ക്രിക്കറ്റ്–ഫുട്ബാൾ കോച്ച്, വെബ്സൈറ്റ് അഡ്മിനിസ്ട്രേറ്റർ. അപേക്ഷാഫോം വെബ്സൈറ്റിൽ. രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ, രാജഗിരി വാലി, പിഒ കാക്കനാട്, കൊച്ചി–39. careers@christujayanthi.ac.in,
കൊല്ലം
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍
കോടിയേരി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്. കരാർ നിയമനം. അഭിമുഖം ഒാഗസ്റ്റ് 2 നു 11ന്. പ്രായം: 40 നു താഴെ. യോഗ്യത: ജിഎന്‍എം, ബിഎസ്‌സി നഴ്‌സിങ്. 0490–2359655.
മലപ്പുറം
ഇഎംഎസ് മെമ്മോറിയൽ
കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ
അസോഷ്യേറ്റ് പ്രഫസർ/അസിസ്റ്റന്റ് പ്രഫസർ (എംഎൽടി ബയോകെമിസ്ട്രി), അസിസ്റ്റന്റ് പ്രഫസർ (അനാട്ടമി), അസിസ്റ്റന്റ് പ്രഫസർ ഫോർ കോളജ് ഓഫ് നഴ്സിങ് (പിഎൻ, എംഎച്ച്എൻ, ഒബിജി, സിഎച്ച്എൻ, എംഎസ്എൻ), ലക്ചറർ ഫോർ കോളജ് ഓഫ് നഴ്സിങ് (പിഎൻ, എംഎച്ച്എൻ, ഒബിജി, സിഎച്ച്എൻ, എംഎസ്എൻ) ഒഴിവ്. ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം. www.emshospital.org.in
ഇന്റർനാഷനൽ സ്കൂൾ
പ്രിൻസിപ്പൽ ഒഴിവ്. സിബിഎസ്‌ഇ സ്കൂൾ പ്രിൻസിപ്പലായി 5–10 വർഷ പരിചയം. ബയോഡേറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും മെയിൽ അയയ്ക്കുക. careerdevelopers.kerala@gmail.com
മലപ്പുറം∙ഒളവട്ടൂർ തടത്തിൽപറമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായികാധ്യാപകന്‍, സംഗീതാധ്യാപകന്‍ തസ്തികകളിൽ ദിവസ വേതന നിയമനം. ഒാഗസ്റ്റ് 1നു 10.30ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 94964 42108.
ആലപ്പുഴ
മിൽമയുടെ മാന്നാർ പി ആൻഡ് ഐ ഒാഫിസിൽ ഒരു ജൂനിയർ സൂപ്പർവൈസറുടെ കരാർ നിയമനം. അഭിമുഖം ഒാഗസ്റ്റ് 5 നു 10.30 ന്. പ്രായപരിധി: 40. ശമ്പളം: 17,000. 94479 93618.