ജോലി ഇനി എളുപ്പം നേടാം… അധ്യാപകർ, വാച്ചർ കം ഗാർഡനർ, കോഓര്‍ഡിനേറ്റർ ഉൾപ്പെടെ ഒഴിവുകളിൽ അവസരം

Mail This Article
ഒരു ജോലിക്കായുള്ള നെട്ടോട്ടത്തിലാണോ? വേണ്ടത്ര യോഗ്യതകളുണ്ടായിട്ടും അവസരങ്ങൾ ലഭിക്കുന്നില്ലെന്നാണോ? എങ്കിൽ ഇതാ ഒരു ജോലി നേടാൻ നിങ്ങൾക്കുള്ള അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്രയും വേഗം അപേക്ഷിക്കൂ.
തിരുവനന്തപുരം
കോളജ് ഒാഫ് എൻജിനീയറിങ്ങിലെ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. ഒാഗസ്റ്റ് 2നു മുൻപായി ബയോഡേറ്റ ഇ–മെയിൽ ചെയ്യുക (csd.cet.2023@gmail.com). ശമ്പളം: 22,000. 97468 14008.
എറണാകുളം
കാരമല സെന്റ് പീറ്റേഴ്സ്
കൂത്താട്ടുകുളം∙ കാരമല സെന്റ് പീറ്റേഴ്സ് യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 94472 93023.
കുസാറ്റിൽ ടെക്നിഷ്യൻ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ്പ് ടെക്നോളജി വകുപ്പിൽ ടെക്നിഷ്യൻ ഗ്രേഡ്–2 ഒഴിവ്. 7 ന് മുൻപ് www.recruit.cusat.ac.in ൽ ഓൺലൈനായി അപേക്ഷിക്കണം. 0484 2575714.
മുളന്തുരുത്തി ടെക്നിക്കൽ ഹൈസ്കൂൾ
മുളന്തുരുത്തി∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇൻസ്ട്രക്ടർ ഇൻ ഹ്യുമാനിറ്റീസ് ആൻഡ് ലാംഗ്വിജസ് അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 7 ന് 10ന്.
പനയപ്പിള്ളി എംഎംഒവി എച്ച്എസ്
മട്ടാഞ്ചേരി∙പനയപ്പിള്ളി എംഎംഒവി എച്ച്എസ് സ്കൂളിൽ സംരംഭകത്വ വികസന അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 2 നു 10ന്.
മുടിക്കൽ ജിഎച്ച്എസ്എസ്
പെരുമ്പാവൂർ∙മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 2 നു 2ന്.
പുല്ലുവഴി ജയകേരളം
പെരുമ്പാവൂർ∙പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയർ), ഇംഗ്ലിഷ് (സീനിയർ) ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 5 നു 11 ന്.
എംഎ കോളജ്
കോതമംഗലം∙മാർ അത്തനേഷ്യസ് കോളജിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 5 നു 10 ന്.
കോട്ടയം
ജില്ലാ ആയുർവേദ ആശുപത്രിയിൽ തെറപ്പിസ്റ്റ്, വാച്ചർ കം ഗാർഡനർ ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. ദിവസവേതന നിയമനം. പ്രായം: 20–50. അഭിമുഖം ഓഗസ്റ്റ് 2നു 10 ന്. 0481-2951398.
കണ്ണൂർ
കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ (സിബിഎസ്ഇ) ടിജിടി ഹിന്ദി അധ്യാപക ഒഴിവ്. സ്‌കൂളില്‍ താമസിച്ചു പഠിപ്പിക്കണം. യോഗ്യത: ഹിന്ദി എംഎ, ബിഎഡ്. നിശ്ചിത യോഗ്യതക്കാരുടെ അഭാവത്തിൽ ഹിന്ദി ബിഎ, ബിഎഡ് ഉള്ളവരെ പരിഗണിക്കും. അഭിമുഖം ഒാഗസ്റ്റ് 5 നു 10 ന്. 83010 06295.
കണ്ണൂർ∙സമഗ്ര മത്സ്യ സംരക്ഷണ പദ്ധതിയുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങൾക്കായി പ്രോജക്ട് കോഓര്‍ഡിനേറ്ററുടെ താൽക്കാലിക നിയമനം. യോഗ്യത: ബിഎഫ്എസ്‌സി, ഫിഷറീസ് വിഷയത്തില്‍ പിജി അല്ലെങ്കില്‍ സുവോളജി ബിരുദം, 3 വര്‍ഷ ജോലിപരിചയം. അഭിമുഖം ഒാഗസ്റ്റ് 5നു 2 ന് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍. 0497–2731081.