അങ്കണവാടി ഹെൽപർ, അധ്യാപകർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഉൾപ്പെടെ അവസരങ്ങൾ; ഉടനെ അപേക്ഷിക്കാം
Mail This Article
ആഗ്രഹിച്ച ജോലി ഇതുവരെ കിട്ടിയില്ലേ? നിരാശരാകാൻ വരട്ടെ, വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളിൽ നിങ്ങൾക്ക് അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കാം.
തിരുവനന്തപുരം
അങ്കണവാടി ഹെൽപർ
നേമം പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവ്. അപേക്ഷ ഒാഗസ്റ്റ് 18നകം നേമം ശിശുവികസന പദ്ധതി ഓഫിസിൽ ലഭിക്കണം. മലയിൻകീഴ് പഞ്ചായത്തിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. 0471–2280689.
ഗവ. ആർട്സ് കോളജ്
ഗവ. ആർട്സ് കോളജിൽ ബോട്ടണി വിഷയത്തിൽ ഒരു ഗെസ്റ്റ് അധ്യാപക ഒഴിവ്. ഒാഗസ്റ്റ് 7നു 11ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, യുജിസി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതക്കാർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ഒാഗസ്റ്റ് 23 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.erckerala.org
തിരുവനന്തപുരം
അധ്യാപകർ, മാനേജർ കം റസിഡന്റ് ട്യൂട്ടർ
തിരുവനന്തപുരം∙ വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ HSA സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്‌സ്, യുപിഎസ്എ, ഹിന്ദി തസ്തികകളിലും മാനേജർ കം റസിഡന്റ് ട്യൂട്ടറുടെയും ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിരുദം, ബിഎഡ്, TET/തത്തുല്യം.
അഭിമുഖം ഒാഗസ്റ്റ് 5 മുതൽ 10 വരെ തീയതികളിൽ. സർട്ടിഫിക്കറ്റുകളുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കനകനഗർ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ഹാജരാകുക. 0471–2314238, 2314232.
നെയ്യാറ്റിൻകര∙ ഗവ. പോളിടെക്നിക് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (മാത്‌സ്), അസിസ്റ്റന്റ് പ്രഫസർ (കെമിസ്ട്രി) തസ്തികകളിൽ താൽക്കാലിക നിയമനം. അഭിമുഖം ഒാഗസ്റ്റ് 7 നു 10.30ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ ഓഫിസിൽ ഹാജരാകുക. 0471-2222935, 94000 06418.
ആലപ്പുഴ
അങ്കണവാടി ഹെല്‍പര്‍
നൂറനാട് പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പര്‍ തസ്തികയിലെ എന്‍സിഎ ഒഴിവിൽ നിയമനം. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള പിന്നാക്ക സമുദായത്തില്‍പ്പെട്ട വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം: 18–46. അപേക്ഷകർ പത്താം ക്ലാസ് പാസാകാത്ത, എഴുത്തും വായനയും അറിയുന്നവരായിരിക്കണം. അപേക്ഷ ഓഗസ്റ്റ് 17 നകം ലഭിക്കണം. 0479– 2382583.
എറണാകുളം
ടെക്നിക്കൽ ഹൈസ്കൂൾ
മുളന്തുരുത്തി∙ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇൻസ്ട്രക്ടർ ഇൻ ഹ്യുമാനിറ്റിസ് ആൻഡ് ലാംഗ്വിജസ് അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 7 ന് 10ന്. 94000 06476.
മാർ ഗ്രിഗോറിയോസ് കോളജ്
പറവൂർ∙മാർ ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 5ന് 10ന്. 0484–2444886. mgajascollege@gmail.com
ഗവ. യുപിഎസ്
നെടുമ്പാശേരി∙കപ്രശേരി ഗവ. യുപി സ്കൂളിൽ എൽപി അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 5 നു 11ന്. 94961 59614.
സിഎംഎഫ്ആർഐ
കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രഫഷനൽ കാറ്റഗറി ഒന്ന്, രണ്ട് തസ്തികകളിൽ ഒഴിവ്. ഗൂഗിൾ ഫോം വഴി ഓഗസ്റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.cmfri.org.in