അധ്യാപകർ, കെയര്‍ടേക്കര്‍, സ്‌പോർട്‌സ് കോച്ച് ഉൾപ്പെടെ ഒഴിവ്; സർവകലാശാലകളിലും അവസരം
Mail This Article
വിവിധ ജില്ലകളിൽ അധ്യാപകർ, എൻട്രി ഹോമിൽ കെയർ ടേക്കർ തുടങ്ങി നിരവധി ഒഴിവുകളിൽ അവസരം. കൂടാതെ കുസാറ്റ്, കാർഷിക സർവകലാശാലകളിലെ ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. അഭിമുഖത്തിനു അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവുക.
തിരുവനന്തപുരം
അയിരൂപ്പാറ ഗവ.ഹയർസെക്കൻഡറി സ്കൂൾ
പോത്തൻകോട് ∙ അയിരൂപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 5നു 11ന് അഭിമുഖം. 0471–2719860.
ഗവ. പോളിടെക്നിക് കോളജ്
നെയ്യാറ്റിൻകര∙ ഗവ. പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 7നു 10.30ന്. 9400006418.
ഗവ. യുപി സ്കൂള്‍
നെയ്യാറ്റിൻകര ∙ നെല്ലിക്കാകുഴി ഗവ. യുപി സ്കൂളിൽ പി.ടി. അധ്യാപക ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 6നു 11ന്.
ഗവ: വിഎച്ച്എസ്എസ്
വിതുര ∙ ഗവ: വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഹിന്ദി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 5നു 10.30 ന്.
ആർട്സ് കോളജ്
തിരുവനന്തപുരം ∙ ആർട്സ് കോളജിൽ ബോട്ടണി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം. അഭിമുഖം ഓഗസ്റ്റ് 7നു 11ന് പ്രിൻസിപ്പൽ ഓഫിസിൽ.
വട്ടിയൂർക്കാവ്∙ സെൻട്രൽ പോളിടെക്‌നിക് കോളജിൽ ട്രേഡ് ഇൻസ്ട്രക്ടർ (ഹൈഡ്രോളിക്‌സ് ലാബ്) ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഓഗസ്റ്റ് 5നു 10 ന്. യോഗ്യത: ഐറ്റിഐ പ്ലംബിങ്/ഹൈഡ്രോളിക്‌സ് അല്ലെങ്കിൽ തത്തുല്യം. 0471–2360391.
തിരുവനന്തപുരം∙ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവിൽ താൽക്കാലിക നിയമനം. യോഗ്യത: 6മാസ ജനറൽ ഡ്യൂട്ടി അസിസ്റ്റൻസ് കോഴ്‌സ് ജയം, ജോലിപരിചയം. ഓഗസ്റ്റ് 9നു 11ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാവുക.
തിരുവനന്തപുരം∙ വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ അത്‌ലറ്റിക്സ്, ജൂഡോ, ജിംനാസ്റ്റിക്സ്, റസലിങ്, ഫുട്‌ബോൾ ഇനങ്ങളിൽ സ്‌പോർട്‌സ് കോച്ച് നിയമനം. യോഗ്യത: എൻഐഎസ്, എൻഎസ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഓഗസ്റ്റ് 6നു 11ന് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ഹാജരാവുക. 98471 11553, 94476 4394.
മലപ്പുറം
വനിതാ ശിശുവികസന വകുപ്പിന്റെ തവനൂര്‍ എന്‍ട്രി ഹോം ഫോര്‍ ഗേൾസിൽ കെയര്‍ടേക്കര്‍ ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 6നു 10:30 ന്. യോഗ്യത : പ്ലസ് ടു. പ്രായം: 25. ശമ്പളം: 12,000. 88911 41277.
പാലക്കാട്
ഗവ. പോളിടെക്നിക് കോളജ്
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്‌സ് ഗെസ്റ്റ് ട്രേഡ്സ്മാൻ തസ്തികയിൽ ദിവസവേതന നിയമനം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ സഹിതം ഓഗസ്റ്റ് 5നു 11ന് കോളജിൽ ഹാജരാവുക.
സർവകലാശാല ഒഴിവ്
കുസാറ്റ്
കൊച്ചി∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പിൽ ഗെസ്റ്റ് ഫാക്കൽറ്റി നിയമനം. അഭിമുഖം ഒാഗസ്റ്റ് 7 നു 10ന്. യോഗ്യത: സ്റ്റാറ്റിസ്റ്റിക്സിൽ 55% മാർക്കോടെ പിജി. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 94466 27103. www.cusat.ac.in
സ്കിൽഡ് വർക്കർ
കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജിലെ കമ്യൂണിറ്റി സയൻസ് വകുപ്പിലെ പ്രോജക്ടിൽ സ്കിൽഡ് വർക്കർ ഒഴിവ്. കരാർ നിയമനം. യോഗ്യത: പ്ലസ്ടു വിഎച്ച്എസ്‌സി ഹോം സയൻസ്/സയൻസ്. അഭിമുഖം ഒാഗസ്റ്റ് 5നു 11 ന്.
ഗെസ്റ്റ് ലക്ചറർ
∙കാർഷിക സർവകലാശാലയുടെ കുമരകം റീജനൽ അഗ്രിക്കൾചറൽ റിസർച് സ്റ്റേഷനിൽ ഗെസ്റ്റ് ലക്ചററുടെ (അനിമൽ ഹസ്ബൻഡറി) ഒരു ഒഴിവ്. യോഗ്യത: MVSc. അഭിമുഖം ഒാഗസ്റ്റ് 9 നു 11ന്. www.kau.ac.in