ആരോഗ്യകേരളം: മലപ്പുറം, പാലക്കാട് നാഷനൽ ഹെൽത്ത് മിഷനുകളിൽ 40+ ഒഴിവ്
Mail This Article
മലപ്പുറം: 30 ഒഴിവ്
മലപ്പുറത്തു നാഷനൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിൽ 30 ഒഴിവ്. ഒാഗസ്റ്റ് 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
∙എപ്പിഡെമിയോളജിസ്റ്റ് (ഐഡിഎസ്പി): ബിരുദം, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/പബ്ലിക് ഹെൽത്ത്/എപ്പിഡെമിയോളജിയിൽ പിജി/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ ബിരുദവും 5 വർഷ പരിചയവും; 55,250.
∙എപ്പിഡെമിയോളജിസ്റ്റ്: എന്റമോളജി ഒരു വിഷയമായി പഠിച്ച് എംഎസ്‌സി സുവോളജി, 2 വർഷ പരിചയം; 30,000.
∙ഡേറ്റ മാനേജർ: കംപ്യൂട്ടർ സയൻസിൽ പിജി, 3 വർഷ പരിചയം അല്ലെങ്കിൽ ബിഇ (ഐടി/ ഇലക്ട്രോണിക്സ്), എംഎസ് ഒാഫിസ് അറിവ് അല്ലെങ്കിൽ ബിരുദം, പബ്ലിക് ഹെൽത്തിൽ പിജി, ഡേറ്റ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ, ജോലി പരിചയം; 24,000.
∙പ്രായപരിധി: 40.
പാലക്കാട്
പാലക്കാട്ട് നാഷനൽ ഹെൽത്ത് മിഷനിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ കരാർ നിയമനം. ഒാഗസ്റ്റ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള വിഭാഗങ്ങൾ: ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി, സൈക്യാട്രി, പാലിയേറ്റീവ് മെഡിസിൻ, ഇഎൻടി, ഫിസിയോതെറപ്പി.