ഗെസ്റ്റ് ലക്ചറർ, ടീച്ചിങ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ടെക്നിഷ്യൻ…..അവസരങ്ങൾ പാഴാക്കേണ്ട, ഉടനെ അപേക്ഷിക്കാം
Mail This Article
ഉയർന്ന ശമ്പളത്തിലെ നല്ലൊരു ജോലിയാണോ ലക്ഷ്യം? എങ്കിൽ വിവിധ ജില്ലകളിലെ ഒഴിവുകളിൽ അവസരം നിങ്ങളെ കാത്തിരിപ്പുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഉടനെ അപേക്ഷിക്കാം.
തിരുവനന്തപുരം
ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ
തൈക്കാട്∙ ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എജ്യുക്കേഷൻ വിഷയത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. യോഗ്യത: സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ ഏതിലെങ്കിലും 55 % മാർക്കോടെ പിജി, എം.എഡ്, നെറ്റ്/പിഎച്ച്ഡി. അഭിമുഖം ഒാഗസ്റ്റ് 6ന്. അസ്സൽ രേഖകളും പകർപ്പുകളുമായി 11 ന് ഹാജരാകുക. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റു യോഗ്യതക്കാരെ പരിഗണിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളിൽ റജിസ്റ്റർ ചെയ്തിരിക്കണം. 84724 5617. gctetvm@gmail.com
ഗവ. ലോ കോളജ്
തിരുവനന്തപുരം ∙ഗവ. ലോ കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഒരു ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 8നു 10.30 ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള, യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതകളുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
KFC: കമ്പനി സെക്രട്ടറി
തിരുവനന്തപുരം∙ വെള്ളയമ്പലത്തെ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കമ്പനി സെക്രട്ടറിയുടെ കരാർ നിയമനം. ഓഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.kfc.org
ടീച്ചിങ് അസിസ്റ്റന്റ്
തിരുവനന്തപുരം∙നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങിൽ (നിഷ്) ടീച്ചിങ് അസിസ്റ്റന്റ്–ഏർലി ഇന്റർവെൻഷൻ പ്രോഗ്രാം (ഇഐപി), അസിസ്റ്റൻസ്‌ഷിപ്–ഫിനാൻസ് തസ്തികകളിൽ ഒഴിവ്. അസിസ്റ്റൻസ്‌ഷിപ്പിലേക്ക് ഓഗസ്റ്റ് 7 വരെയും ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ ഓഗസ്റ്റ് 8 വരെയും അപേക്ഷിക്കാം.
റിസർച് ഫെലോ
തിരുവനന്തപുരം∙ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ റിസർച് ഫെലോ, അഡ്ഹോക് കൺസൽറ്റന്റ്/അസിസ്റ്റന്റ് പ്രഫസർ (അഡ്ഹോക്) ഇൻ ഇമേജിങ് സയൻസ് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി തസ്തികകളിൽ 3 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒാഗസ്റ്റ് 6, 7 തീയതികളിൽ.
∙ശ്രീചിത്രയിൽ അനിമൽ ഹാൻഡ്‌ലറുടെ 2 ഒഴിവ്. താൽക്കാലിക നിയമനം. ഒാഗസ്റ്റ് 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.sctimst.ac.in
എറണാകുളം
ഫാര്‍മസിസ്റ്റ്
എറണാകുളം∙നാഷനല്‍ ആയുഷ് മിഷന്‍- ഹോമിയോപ്പതി വകുപ്പിൽ ഫാര്‍മസിസ്റ്റ് ഒഴിവ്. യോഗ്യത: സിസിപി/എന്‍സിപി അല്ലെങ്കില്‍ തത്തുല്യം. ശമ്പളം: 14,700. ഓഗസ്റ്റ് 8നു 9ന് തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നാഷനല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫിസില്‍ ഹാജരാകുക.
മലപ്പുറം
ലൈഫ് ഗാർഡ്
മലപ്പുറത്ത് ലൈഫ് ഗാർഡ് തസ്തികയിൽ ദിവസവേതന നിയമനം. അഭിമുഖം ഒാഗസ്റ്റ് 6 നു 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍. ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ റജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികൾക്ക് പങ്കെടുക്കാം. പ്രായം: 20-45. തിരിച്ചറിയല്‍ രേഖ, യോഗ്യത സർട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാകുക.
പരിശീലകർ
മലപ്പുറം ∙ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലമ്പൂര്‍, എടപ്പാള്‍, ഉണ്യാല്‍ എന്നിവിടങ്ങളിലെ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലകരുടെ താൽക്കാലിക നിയമനം. യോഗ്യത: എഐഎഫ്എഫ്ഡി ലൈസന്‍സില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ്, കോച്ചിങില്‍ പരിചയം. അപേക്ഷ നേരിട്ടോ ഇ–മെയില്‍ (scmalappuram@gmail.com) മുഖേനയോ ഒാഗസ്റ്റ് 6നകം ലഭിക്കണം. 94952 43423.
കെയര്‍ടേക്കര്‍
മലപ്പുറം∙ വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ തവനൂര്‍ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിൽ കെയര്‍ടേക്കര്‍ ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 6നു 10:30 ന്. യോഗ്യത: പ്ലസ്ടു.
പ്രായം: 25. ശമ്പളം: 12,000. 88911 41277.
MSP ഹയര്‍ സെക്കന്‍ഡറി
സ്‌കൂൾ
മലപ്പുറം∙ എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി സുവോളജി (സീനിയര്‍) തസ്തികയിൽ ഒഴിവ്. പിഎസ്‌സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതക്കാർക്ക് അപേക്ഷിക്കാം. അഭിമുഖം ഒാഗസ്റ്റ് 8നു 10ന്.
പാലക്കാട്
ടെക്നിഷ്യൻ
പാലക്കാട്∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ജൂനിയർ ടെക്നിഷ്യൻ, പ്രോജക്ട് എൻജിനീയർ/സിവിൽ എൻജിനീയറിങ് 3 ഒഴിവ്. കരാർ നിയമനം. പ്രോജക്ട് എൻജിനീയർ/സിവിൽ എൻജിനീയറിങ് തസ്തികകളിൽ ഓഗസ്റ്റ് 7 വരെയും ജൂനിയർ ടെക്നിഷ്യൻ തസ്തികയിൽ ഓഗസ്റ്റ് 8 വരെയും ഓൺലൈനായി അപേക്ഷിക്കാം. www.iitpkd.ac.in
വയനാട്
പ്രോജക്ട് അസിസ്റ്റന്റ്
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിൽ കരാർ നിയമനം. അഭിമുഖം ഓഗസ്റ്റ് 14 ന്. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന കൊമേഴ്‌സ്യല്‍ പ്രാക്ടീസിൽ 3 വര്‍ഷ ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ ഡിപ്ലോമ ജയം. പ്രായം: 18-30. അസ്സല്‍ സർട്ടിഫിക്കറ്റുകൾ, പകര്‍പ്പുകൾ സഹിതം ഹാജരാകുക. 0493–5230325.