ലബോറട്ടറി ടെക്നിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ്, അങ്കണവാടി വർക്കർ/ഹെൽപർ....ഒട്ടേറെ ഒഴിവുകളിൽ അപേക്ഷ ഇപ്പോൾ
Mail This Article
അസിസ്റ്റന്റ് പ്രഫസർ, ഗെസ്റ്റ് അധ്യാപകർ, പ്രോജക്ട് സ്റ്റാഫ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ വിവിധ ജില്ലകളിലായുള്ള ഒട്ടേറെ ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം.
തിരുവനന്തപുരം
നെയ്യാറ്റിൻകര∙ഗവ. പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 7 നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0471-2222935, 94000 06418.
തിരുവനന്തപുരം∙ഗവ. ആർട്സ് കോളജിൽ ബോട്ടണി വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിൽ അഭിമുഖം ഒാഗസ്റ്റ് 7നു 11ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, യുജിസി നിഷ്ക്കർഷിക്കുന്ന നിശ്ചിത യോഗ്യതക്കാർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
തിരുവനന്തപുരം∙ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ 4 ഒഴിവ്. താൽക്കാലിക നിയമനം. ഓഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്നിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ്. www.iav.kerala.gov.in
ആലപ്പുഴ
ആലപ്പുഴ∙നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയിൽ 5പ്രോജക്ട് സ്റ്റാഫ് ഒഴിവ്. ഇന്റർവ്യൂ ഓഗസ്റ്റ് 21, 22 തീയതികളിൽ. തസ്തികകൾ: പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്–III, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് II. www.niv.icmr.org.in
കോട്ടയം
മാടപ്പള്ളി∙തൃക്കൊടിത്താനം പഞ്ചായത്തിലെ അങ്കണവാടികളിൽ
വർക്കർ/ഹെൽപർ ഒഴിവുകളിൽ സ്ഥിരനിയമനം. വർക്കർ തസ്തികയിൽ പത്താംക്ലാസ് പാസായ വനിതകൾക്കും ഹെൽപർ തസ്തികയിൽ പത്താംക്ലാസ് പാസാകാത്തവർക്കും അപേക്ഷിക്കാം. പ്രായപരിധി: 18-46. അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. അപേക്ഷ ഓഗസ്റ്റ് 17 നകം മാടപ്പള്ളി ഐസിഡിഎസ് ഒാഫിസിൽ ലഭിക്കണം. 82819 99155.
എറണാകുളം
ഐഎംജി, കൊച്ചി പ്രാദേശിക കേന്ദ്രത്തിലെ ഗെസ്റ്റ് കംപ്യൂട്ടർ പ്രോഗ്രാമർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒാഗസ്റ്റ് 14 നകം റീജനൽ ഡയറക്ടർ, ഐഎംജി റീജനൽ സെന്റർ, കൊച്ചി, കാക്കനാട്-682030 എന്ന വിലാസത്തിൽ ലഭിക്കണം.
എറണാകുളം∙ജനറൽ ആശുപത്രിയിൽ സീനിയർ പെർഫ്യൂഷനിസ്റ്റ് ഒഴിവിൽ താൽക്കാലിക നിയമനം. അഭിമുഖം ഒാഗസ്റ്റ് 13നു 11ന്. യോഗ്യത: കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബിഎസ്‌സി, 5 വർഷ ജോലിപരിചയം. സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ സഹിതം ഹാജരാവുക. 0484–2386000.
തൃശൂർ
തൃശൂർ∙നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ ലക്ചറർ (സ്പെഷൽ എജ്യുക്കേഷൻ), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കം നെറ്റ്‌വർക്ക് എൻജിനീയർ തസ്തികകളിൽ ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. www.nipmr.org.in
പാലക്കാട്
അയലൂര്‍∙കോളജ് ഓഫ് അപ്ലൈയ്ഡ് സയന്‍സില്‍ മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക നിയമനം. യോഗ്യത: പിജി, നെറ്റ്. അഭിമുഖം ഒാഗസ്റ്റ് 12 നു 10 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 94950 69307, 85470 0529.