ADVERTISEMENT

വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇപ്പോൾ അപേക്ഷിക്കാം. 

തിരുവനന്തപുരം

റീജനൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫിസർ തസ്തികയിൽ കരാർ നിയമനം. ഒാഗസ്റ്റ് 17 നകം അപേക്ഷിക്കണം. www.rcctvm.gov.in

തിരുവനന്തപുരം∙ വെള്ളനാട് അങ്കണവാടിയിൽ വർക്കർ/ഹെൽപർ നിയമനം. ഒാഗസ്റ്റ് 16നകം അപേക്ഷിക്കണം. 91889 59652.

ആലപ്പുഴ

പാണ്ടനാട് ∙ സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ബോട്ടണി വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. 94462 51150.

പുലിയൂർ∙ ഗവ.എച്ച്എസ്എസിൽ കായികാധ്യാപകന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 8നു 10.30ന്.

കോഴിക്കോട്

അധ്യാപക ഒഴിവ്

വടകര ∙ മടപ്പള്ളി ഗവ. കോളജിൽ ബോട്ടണി ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 8 നു 10 ന്. 91889 00231.

നഴ്സ്

കാരശ്ശേരി∙ ആശ്വാസ് പാലിയേറ്റീവ് ക്ലിനിക്കിലേക്ക് പാലിയേറ്റീവ് രംഗത്ത് പരിചയമുള്ള നഴ്സിനെ ആവശ്യമുണ്ട്. ഒാഗസ്റ്റ് 15 നകം അപേക്ഷ സമർപ്പിക്കണം. 85479 63687.

ഓഫിസ് അറ്റൻഡന്റ്

ഓമശ്ശേരി∙ പഞ്ചായത്ത് പുത്തൂർ ഗവ. യുപി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 8നു 10:30ന് സ്കൂളിൽ.

കണ്ണൂർ

കമ്പല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളി‍ൽ യുപി വിഭാഗം അധ്യാപകന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 8 നു 10.30 ന്.

എടനീർ ∙ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ കൊമേഴ്സ് (ജൂനിയർ), ഇംഗ്ലിഷ് (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 8ന് 10 നു സ്കൂളിൽ.

കണ്ണൂര്‍ സിറ്റി ∙ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി സോഷ്യോളജി അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 8നു 11 ന്. 0497–2731135.

പാലക്കാട്

ഷൊർണൂർ ∙ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളജിൽ കെമിസ്ട്രി ഗെസ്റ്റ് ലക്ചറർ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഒാഗസ്റ്റ് 8നു 11 ന്. സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ സഹിതം ഹാജരാകുക.

തൃത്താല∙ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലിഷ് വിഭാഗം ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 8നു 10ന്. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ളവർക്കും പങ്കെടുക്കാം. സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0466–2270353.

English Summary:

Various Job Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com