കുടുംബശ്രീയുടെ വിവിധ പ്രോജക്ടുകളിൽ ബിരുദ/പിജി യോഗ്യതക്കാർക്ക് അവസരം
Mail This Article
കുടുംബശ്രീ മിഷൻ വഴി നടപ്പാക്കി വരുന്ന വിവിധ പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 ഒഴിവുണ്ട്. കരാർ നിയമനം. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതികൾ ഓഗസ്റ്റ് 8, 16.
തസ്തിക, യോഗ്യത, ശമ്പളം:
∙അക്കൗണ്ടന്റ് (എൻആർഎൽഎം): ബികോം/ഡിസിഎ, ടാലി, 2 വർഷ പരിചയം; 30,000.
∙മുനിസിപ്പൽ ഫിനാൻസ് സ്പെഷ്യലിസ്റ്റ്, പിഎംഎവൈ: ഫിനാൻസ്/കൊമേഴ്സിൽ പിജി, 5 വർഷ പരിചയം; 40,000.
∙സോഷ്യൽ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ് പിഎംഎവൈ (അർബൻ)–ലൈഫ്: പിജി/എംഎസ്ഡബ്ല്യു, 5 വർഷ പരിചയം, 40,000.
∙പ്രായപരിധി: 40.
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ
∙കുടുംബശ്രീ സംസ്ഥാന മിഷനു കീഴിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ജെൻഡർ) തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. യോഗ്യത: എംഎസ്ഡബ്ല്യൂ അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ജി അല്ലെങ്കിൽ അന്ത്രപ്പോളജി/ വിമൻസ്റ്റഡീസ്/ സോഷ്യോളജി/പൊളിറ്റിക്കൽ സയൻസ്/ഗാന്ധിയൻ സയൻസ്/ഡെവലപ്മെന്റ് സ്റ്റഡീസ് പിജി, കംപ്യൂട്ടർ അറിവ്. പ്രായപരിധി: 45. ശമ്പളം: 60,000. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 8 വരെ.