ഗുരുവായൂർ ദേവസ്വത്തിൽ ക്ഷേത്രം സെക്യൂരിറ്റി ഒാഫിസർ/കോയ്മ നിയമനം
Mail This Article
ഗുരുവായൂർ ദേവസ്വത്തിൽ ക്ഷേത്രം സെക്യൂരിറ്റി ഒാഫിസർ, കോയ്മ തസ്തികകളിൽ 21 ഒഴിവ്. ഒരു വർഷ നിയമനം. നിർദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്കാണ് അവസരം. ഒാഗസ്റ്റ് 23 വരെ അപേക്ഷിക്കാം.
∙യോഗ്യത: ചീഫ് സെക്യൂരിറ്റി ഒാഫിസർ, അഡിഷനൽ ചീഫ് സെക്യൂരിറ്റി ഒാഫിസർ തസ്തികകൾക്ക് ജൂനിയർ കമ്മിഷൻഡ് ഒാഫിസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിൽനിന്നോ വിരമിച്ചവരും സെക്യൂരിറ്റി ഒാഫിസർ, അഡിഷനൽ സെക്യൂരിറ്റി ഒാഫിസർ തസ്തികകൾക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്നു വിരമിച്ച വിമുക്തഭടന്മാരും ആയിരിക്കണം. പ്രായം: 40–60.
കോയ്മ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ ബ്രാഹ്മണരായ പുരുഷന്മാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസവുമുള്ളവരുമാകണം. മലയാളം എഴുതാനും വായിക്കാനും അറിയണം. മികച്ച ആരോഗ്യവും നല്ല കാഴ്ചശക്തിയും വേണം. പ്രായം: 40–55.
∙ശമ്പളം: ചീഫ് സെക്യൂരിറ്റി ഒാഫിസർ: 27,300, അഡിഷനൽ ചീഫ് സെക്യൂരിറ്റി ഒാഫിസർ: 24,000, സെക്യൂരിറ്റി ഒാഫിസർ: 23,500, അഡിഷനൽ സെക്യൂരിറ്റി ഒാഫിസർ: 22,500.
അപേക്ഷാഫോം ദേവസ്വം ഓഫിസിൽനിന്ന് 236 രൂപയ്ക്ക് ഒാഗസ്റ്റ് 17 വരെ ലഭിക്കും. പട്ടികജാതി/പട്ടികവർഗക്കാർക്കു സൗജന്യമായി ലഭിക്കും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ മതി.
വയസ്സ്, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101എന്ന വിലാസത്തിൽ തപാലിലോ അയയ്ക്കാം. 0487–2556335.