ADVERTISEMENT

വിവിധ തസ്കതികകളിലെ നിയമനങ്ങൾക്കായി  സ്കൂൾ/കോളജ്, ആശുപത്രികൾ, സർവകലാശാലകൾ ഉൾപ്പെടെ  അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കാം.

തിരുവനന്തപുരം

സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഓഗസ്റ്റ് 12 ന്. യോഗ്യത: അഗ്രികൾചർ/ ഹോർട്ടികൾചർ/ ബോട്ടണി/ കെമിസ്ട്രിയിൽ ബിഎസ്‌സി. പ്രായപരിധി: 35 (പുരുഷൻ), 40 (സ്ത്രീ). ശമ്പളം: 15,000. www.ctcri.org

മലയിൻകീഴ് ∙എംഎംഎസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവ്. ശമ്പളം: 17,600. അഭിമുഖം ഒാഗസ്റ്റ് 9നു 10.30 ന് കോളജിൽ. യോഗ്യത: സൈക്കോളജിയിൽ പിജി (റെഗുലർ). സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0471–2282020.

എറണാകുളം

മുളന്തുരുത്തി∙ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യൻ ഒഴിവിൽ കരാർ നിയമനം. അഭിമുഖം ഒാഗസ്റ്റ് 13 നു 10 ന്. പിഎസ്‌സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതക്കാർക്ക് പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകുക.

എറണാകുളം∙ സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം കോഴ്സിൽ അധ്യാപക നിയമനം. യോഗ്യത: മലയാളം ബിരുദം, ബിഎഡ്/ഡിഎല്‍എഡ്. അപേക്ഷ ഒാഗസ്റ്റ് 12 നകം ഇ–മെയിലായോ (ekm.literacy@gmail.com) തപാൽ മാർഗമോ ലഭിക്കണം. വിലാസം: ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാമിഷന്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്. 94968 77913, 94478 47634.

എറണാകുളം ∙മഹാരാജാസ് കോളജില്‍ സൈക്കോളജി അപ്രന്റിസ് ഒഴിവ്. യോഗ്യത: സൈക്കോളജിയില്‍ പിജി. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒാഗസ്റ്റ് 12 നു 11 ന് ഹാജരാകുക. www.maharajas.ac.in

എറണാകുളം ∙ആരോഗ്യവകുപ്പിന് കീഴിലെ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടിജന്റ് വർക്കർ നിയമനം. അഭിമുഖം ഒാഗസ്റ്റ് 12 നു 10.00 ന്.  യോഗ്യത: എട്ടാം ക്ലാസ്. പ്രായം: 18-45. യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പിയും അസ്സലും സഹിതം ഹാജരാവുക. 83300 21521.

പറവൂർ∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 9 നു 10.30 ന്.

ഒാടക്കാലി∙ഒാടക്കാലി ഗവ. വിഎച്ച്എസ്എസിൽ യുപിഎസ്ടി ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 9 നു 10.30ന്.

മലപ്പുറം

പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി കംപ്യൂട്ടർ ആപ്ലിക്കേഷന്‍, അറബിക്, ജൂനിയര്‍ അറബിക് അധ്യാപക ഒഴിവ്. ഒാഗസ്റ്റ് 9നു 10ന് അസ്സല്‍ രേഖകളുമായി സ്കൂളിൽ ഹാജരാവുക.

കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്ക്കൂളില്‍ മോട്ടോര്‍ മെക്കാനിക്ക് ട്രേഡ്‌സ്മാന്‍ ഒഴിവ്. ദിവസവേതന നിയമനം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഒാഗസ്റ്റ് 12നു 10ന് ഹാജരാകുക.

പൂക്കോട്ടൂര്‍∙ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി കംപ്യൂട്ടർ ആപ്ലിക്കേഷന്‍, അറബിക്, ജൂനിയര്‍ അറബിക് തസ്തികകളില്‍ ഒഴിവ്. ഒാഗസ്റ്റ് 9നു 10ന് അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

സർവകലാശാല ഒഴിവ്

കുസാറ്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇന്റർനാഷനൽ സ്കൂൾ ഒാഫ് ഫോട്ടോണിക്സിൽ ഇൻഡോ–ഫ്രഞ്ച് സെന്റർ ഫോർ ദ് പ്രമോഷൻ ഒാഫ് അഡ്വാൻസ് ഫിസർച് സ്പോൺസർ ചെയ്യുന്ന പ്രോജക്ടിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒഴിവ്. ഒാഗസ്റ്റ് 14 നകം അപേക്ഷിക്കണം. 0484-2575848. www.photonics.cusat.ac.in

കേരള

കേരള സർവകലാശാല ബയോകെമിസ്ട്രി പഠന വകുപ്പിലെ അനിമൽ ഹൗസിൽ കാഷ്വൽ ലേബററുടെ ഒരു ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 9 നു 8.30 ന്. യോഗ്യത: പത്താം ക്ലാസ് ജയം. ജോലി പരിചയം. ശമ്പളം: 18,225. സർട്ടിഫിക്കറ്റുകളുമായി സർവകലാശാല സെനറ്റ് ക്യംപസിൽ ഹാജരാവുക.

English Summary:

Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com