പത്തു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; 700 അവസരങ്ങളുമായി തൊഴിൽമേള….കൂടാതെ അധ്യാപക, അനധ്യാപക ഒഴിവുകളും
Mail This Article
യോഗ്യത പത്താം ക്ലാസായതു കൊണ്ട് എവിടെ ജോലി കിട്ടാനെന്നാണോ? ഒട്ടും ആശങ്കപ്പെടേണ്ട. മികച്ച 20 കമ്പനികളിലെ 700 ഒഴിവുകളിൽ നിങ്ങൾക്കും അവസരമുണ്ട്. കൂടാതെ വിവിധ സ്കൂൾ/ കോളജൂകളിലും മറ്റു സ്ഥാപനങ്ങളിലുമായി ഒട്ടനവധി അവസരങ്ങൾ വേറെയും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കൂ.
കോട്ടയം
ഡെമോൺസ്ട്രേറ്റർ
നാട്ടകം ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. അഭിമുഖം 12നു 11ന്. 0481–2361884.
തൊഴിൽമേള
കോട്ടയം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡൽ കരിയർ സെന്ററും ഒാഗസ്റ്റ് 12ന് നടത്തുന്ന തൊഴിൽമേളയിൽ പത്താംക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം. 20 സ്വകാര്യ കമ്പനികളിലെ 700 ഒഴിവുകളിലാണ് നിയമനം. പ്രായം: 18–40. 0481-2563451.
എറണാകുളം
തൃക്കാക്കര∙ ഗവ. മോഡൽ എൻജിനീയറിങ് കോളജിൽ അധഅയാപക, അനധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 10 ന്. www.mec.ac.in
കളമശേരി∙ ഗവ. വനിതാ പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 13 ന് 11ന്.
കൊച്ചി∙അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 12 നു 2 ന്.
കാഞ്ഞിരമറ്റം∙ സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഹോം സയൻസ് അധ്യാപക ഒഴിവ്.
തൃശ്ശൂർ
റെസ്‌ലിംങ് അസിസ്റ്റന്റ്
കുന്നംകുളം സ്കൂളിൽ ഒരു റെസ്‌ലിംങ് അസിസ്റ്റന്റ് പരിശീലകന്റെ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: കോച്ചിങ്ങിൽ ഡിപ്ലോമ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒാഗസ്റ്റ് 13നു 10 ന് കായിക യുവജന ഒാഫിസിൽ ഹാജരാവുക. 0471–2326644.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
തൃശൂർ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ ലക്ചറർ (സ്പെഷൽ എജ്യുക്കേഷൻ), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കം നെറ്റ്‌വർക്ക് എൻജിനീയർ ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 12 വരെ. www.nipmr.org.in
മലപ്പുറം
കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മോട്ടോര്‍ മെക്കാനിക്ക് ട്രേഡ്‌സ്മാന്‍ ഒഴിവ്. ദിവസവേതന നിയമനം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഒാഗസ്റ്റ് 12 നു 10ന് ഹാജരാവുക.
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ
കുറ്റ്യാടി∙ ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ ഒഴിവ്. യോഗ്യത: ജനറൽ നഴ്സിങ് (അലോപ്പതി). പ്രായം: 40 നു താഴെ. 98469 93128.
കോഴിക്കോട്
വിമൻ ഫെസിലിറ്റേറ്റർ
കൊയിലാണ്ടി ∙പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ജെൻഡർ റിസോഴ്സ് സെന്ററിൽ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേർ നിയമനം. അഭിമുഖം ഒാഗസ്റ്റ് 13ന് 11ന്. 82819 99297.
അധ്യാപക ഒഴിവ്
കോഴിക്കോട് ∙ കുറ്റിച്ചിറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 12നു 10.30ന്. 0495–2303133.
ഇൻഫർമേഷൻ അസോഷ്യേറ്റ്
കോഴിക്കോട്∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോഷ്യേറ്റ് 2 ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.iimk.ac.in
കണ്ണൂർ
വായാട്ടുപറമ്പ്∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 12നു 12ന് സ്കൂൾ ഓഫിസിൽ.