അധ്യാപകർ, നഴ്സ്, വാർഡൻ, ലൈബ്രേറിയൻ....കൂടാതെ മറ്റ് ഒഴിവുകളും, മികച്ച ജോലി തന്നെ സ്വന്തമാക്കാം
Mail This Article
അധ്യാപകർ, നഴ്സ്, വാർഡൻ, ലൈബ്രേറിയൻ ഉൾപ്പെടെ നിരവധി ഒഴിവുകളിൽ നിങ്ങൾക്ക് അവസരം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക.
അധ്യാപക ഒഴിവ്
എറണാകുളം
കളമശേരി ∙ ഗവ. പോളിടെക്നിക് കോളജ് കംപ്യൂട്ടർ വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 12നു 11ന്. 0484 2555356.
പെരുമ്പാവൂർ∙കൂവപ്പടി ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗം ലക്ചറർ ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 12നു 10.30ന്.
ആലപ്പുഴ
മുളക്കുഴ∙ഗവ. വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ്, കായിക അധ്യാപക ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഓഗസ്റ്റ് 12നു 10ന് 94978 50473.
കോഴിക്കോട്
വടകര∙വളയം ഗവ. വെൽഫെയർ എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിൽ അധ്യാപക ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 13നു 10 ന്.
വടകര ∙ മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയിൽ നിയമനം. അഭിമുഖം ഓഗസ്റ്റ് 13 നു 10ന്. 85470 05079.
ഡേറ്റ പ്യൂരിഫിക്കേഷൻ
ആലപ്പുഴ∙ ചെങ്ങന്നൂർ നഗരസഭയിൽ ഡേറ്റ പ്യൂരിഫിക്കേഷൻ ജോലികൾക്കായി താൽക്കാലിക ജീവനക്കാരുടെ നിയമനം. അഭിമുഖം ഓഗസ്റ്റ് 12നു 11ന്. നഗരസഭാ പരിധിയിലുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത: പത്താംക്ലാസ്/പ്ലസ് ടു, ഡേറ്റ എൻട്രി ജയം.
പബ്ലിക് റിലേഷൻ ഓഫിസർ
തിരുവനന്തപുരം ∙കോളജ് ഓഫ് എൻജിനിയറിങ്ങിൽ പബ്ലിക് റിലേഷൻ ഓഫിസർ ഒഴിവിൽ താൽക്കാലിക നിയമനം. യോഗ്യത: ജേണലിസം മാസ് കമ്യൂണിക്കേഷൻ പിജി അല്ലെങ്കിൽ ഡിപ്ലോമ. പ്രായം: 20–45. ഒാഗസ്റ്റ് 16നു 11ന് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഹാജരാവുക. www.cet.ac.in
നഴ്സ്
തിരുവനന്തപുരം∙സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമ സ്ഥാപനങ്ങളിൽ നഴ്‌സ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഒാഗസ്റ്റ് 14 നു 9.30 ന്. യോഗ്യത: ANM/GNM നഴ്സിങ് കോഴ്സ് ജയം, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ. പ്രായം: 21–50. ശമ്പളം: 24,520. അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫിസിൽ ഹാജരാവുക. 0471–2343241.
ട്യൂട്ടർ
പത്തനംതിട്ട∙ ഗവ. നഴ്സിങ് കോളജിൽ ട്യൂട്ടറുടെ 2 ഒഴിവിൽ ഒരു വർഷ കരാർ നിയമനം. ശമ്പളം: 25,000. യോഗ്യത: എംഎസ്‌സി നഴ്സിങ്, കെഎൻഎംസി റജിസ്ട്രേഷൻ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒാഗസ്റ്റ് 14നു 10 ന് കോളജിൽ ഹാജരാവുക.
സീനിയർ റസിഡന്റ്
കൊല്ലം ∙ഗവ. മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഒഴിവിൽ താൽക്കാലിക നിയമനം. അഭിമുഖം ഒാഗസ്റ്റ് 16നു 11 ന്. www.gmckollam.edu.in
റിസർച് സ്റ്റാഫ്
തൃശൂർ ∙ഗവ. എൻജിനിയറിങ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ റിസർച് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിടെക്/എംടെക്. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 24വരെ. www.gectcr.ac.in
ഗെസ്റ്റ് ലക്ചറര്‍
മലപ്പുറം∙കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറര്‍. അഭിമുഖം ഒാഗസ്റ്റ് 13നു 10ന്. യോഗ്യത: ഒന്നാം ക്ലാസോടെ ബിടെക്. 0483–2750790
പ്രോജക്ട് കമ്മീഷണർ
മലപ്പുറം∙ജലനിധി മേഖലാ ഒാഫിസിൽ പ്രോജക്ട് കമ്മീഷണറുടെ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ബിടെക്/ബിഇ (സിവിൽ) എൻജിനീയറിങ് ബിരുദം, കുടിവെള്ള പദ്ധതി മേഖലയിൽ ജോലിപരിചയം. ശമ്പളം (പ്രതിദിനം) 1185 രൂപ. അഭിമുഖം ഒാഗസ്റ്റ് 21 നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0483–2738566, 82811 12185.
ലൈബ്രേറിയൻ, വാർഡൻ
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ (KASE) 8 കരാർ ഒഴിവ്. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിലാണ് (KSID) നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 15 വരെ. തസ്തികകൾ: ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ, വാർഡൻ (പുരുഷൻ), ടെക്നിക്കൽ അസിസ്റ്റന്റ്- ഇൻസ്ട്രക്ടർ, ടെക്നിക്കൽ അസിസ്റ്റന്റ്/ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രഫസർ, അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ. www.cmd.kerala.gov.in
പ്രോജക്ട് ഫെലോ
കായംകുളം ∙സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രോജക്ട് ഫെലോ ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഒാഗസ്റ്റ് 21 ന്. യോഗ്യത: ബിഎസ്‌സി അഗ്രികൾചർ/ഡിപ്ലോമ അഗ്രികൾചർ, ഒരു വർഷ പരിചയം. പ്രായം: പുരുഷൻ: 18-35, സ്ത്രീ: 18-40. ശമ്പളം: 15,000. www.cpcri.icar.gov.in