ADVERTISEMENT

കൊല്ലത്ത് നാഷനൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിൽ 22 ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙എപ്പിഡെമിയോളജിസ്റ്റ്: ബിരുദം, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/പബ്ലിക് ഹെൽത്ത്/എപ്പിഡെമിയോളജിയിൽ പിജി/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ ബിരുദവും 5 വർഷ പരിചയവും; 55,250.

∙എന്റമോളജിസ്റ്റ്: എന്റമോളജി ഒരു വിഷയമായി പഠിച്ച് എംഎസ്‌സി സുവോളജി, 2 വർഷ പരിചയം; 30,000.

∙ഡേറ്റ മാനേജർ: കംപ്യൂട്ടർ സയൻസിൽ പിജി, 3 വർഷ പരിചയം അല്ലെങ്കിൽ ബിഇ (ഐടി/ ഇലക്ട്രോണിക്സ്), എംഎസ് ഒാഫിസ് അറിവ് അല്ലെങ്കിൽ ബിരുദം, പബ്ലിക് ഹെൽത്തിൽ പിജി, ഡേറ്റ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ, ജോലി പരിചയം; 24,000.

∙പ്രായപരിധി: 40.

∙കൊല്ലത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ മെഡിക്കൽ ഒാഫിസർ, ലാബ് ടെക്നിഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ് തസ്തികകളിലും നിയമനം. കരാർ ഒഴിവുകളാണ്. സെപ്റ്റംബർ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.arogyakeralam.gov.in

English Summary:

Arogyakeralam: Job Opportunities

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com