പത്താം ക്ലാസോ ബിരുദമോ യോഗ്യതയായുണ്ടോ? പരിശീലകർ, എസ്‌സി പ്രമോട്ടർ ഉൾപ്പെടെ ഒഴിവുകളിൽ ഉടൻ അപേക്ഷിക്കാം
Mail This Article
പത്താം ക്ലാസോ, ബിരുദമോ യോഗ്യതയായി മതി, സ്പേർട്സ് കൗൺസിലിലും മുനിസിപ്പാലിറ്റികളിലും ജോലി നേടാൻ ഇതാ അവസരം. കൂടാതെ സൈക്കോളജി അപ്രന്റിസ്, പ്രോജക്ട് അസിസ്റ്റന്റ്, എൻജിനീയർ തസ്തികകളിലും ഒഴിവുണ്ട്.
പരിശീലകർ
തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ ഫുട്ബോൾ, ബാസ്കറ്റ് ബോൾ കായിക ഇനങ്ങളിൽ പരിശീലകരുടെ ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻഐഎസ് ഡിപ്ലോമ, 2 വർഷ പരിചയം. അഭിമുഖം സെപ്റ്റംബർ 5നു 11 ന്.
എസ്‌സി പ്രമോട്ടർ
കണ്ണൂർ∙ ജില്ലാ പട്ടികജാതി വികസന ഓഫിസിന് കീഴിലെ പായം, കേളകം, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റികളിൽ എസ്‌സി പ്രമോട്ടർ നിയമനം. പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, പ്രായപരിധി: 40. അഭിമുഖം സെപ്റ്റംബർ 5നു 2ന്. ജാതി സർട്ടിഫിക്കറ്റ്, പത്താംക്ലാസ്/പ്ലസ് ടു, റസിഡൻസ്/നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലുകളും, പകർപ്പുകളുമായി ഹാജരാവുക. 0497–2700596.
പ്രോജക്ട് അസിസ്റ്റന്റ്
പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ സെപ്റ്റംബർ 6 ന്. യോഗ്യത: ബിഎസ്‌സി ബോട്ടണി/എൻവയൺമെന്റൽ സയൻസ്/ഫോറസ്ട്രി/പ്ലാന്റ് സയൻസ്. പ്രായം (1.1.2024 ന്): 36. ഫെലോഷിപ്: 19,000. www.kfri.res.in
എൻജിനീയർ
കേരള റോഡ് ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം.
∙യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം, 5 വർഷ പരിചയം.
∙പ്രായപരിധി: 35.∙ശമ്പളം: 40,000. www.krfb.org
സൈക്കോളജി അപ്രന്റിസ്
കണ്ണൂർ∙ എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ. കോളജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: സൈക്കോളജിയിൽ പിജി (റഗുലർ). അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സെപ്റ്റംബർ 6 ന് 5 നകം ഇ–മെയിൽ (eknmgovtcollege@yahoo.com) ചെയ്യുക. 0467–2245833, 91889 00213.
സിസിടിവി ടെക്നിഷ്യന്‍/റിസപ്ഷനിസ്റ്റ്
മലപ്പുറം∙ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സിസിടിവി ടെക്നിഷ്യന്‍ ആൻഡ് റിസപ്ഷനിസ്റ്റ് ഒഴിവ്. യോഗ്യത: ഗവ. അംഗീകൃത ഐടിഐ ഇലക്ട്രോണിക്സ്/എംആര്‍ടിവി അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇസിഇ/ഇഇഇ ഡിപ്ലോമ/ബിടെക്. 2വര്‍ഷ പരിചയം. പ്രായം: 45 നു താഴെ. അഭിമുഖം സെപ്റ്റംബര്‍ 5നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് സഹിതം ഹാജരാവുക.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y