ഫാക്ടിൽ ടെക്നിഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസാകാം; വിവിധ ട്രേഡുകളിൽ ഒരു വർഷ പരിശീലനം
Mail This Article
ആലുവ ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 84 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗങ്ങൾ, യോഗ്യത:
∙ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്-57 ഒഴിവ് (കെമിക്കൽ /കംപ്യൂട്ടർ/ സിവിൽ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ എൻജിനീയറിങ്/ ഇൻസ്ട്രുമെന്റ് ടെക്നോളജി/ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്): 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ; പ്രായപരിധി: 23; സ്റ്റൈപൻഡ്: 8,000.
∙ഗ്രാജ്വേറ്റ് അപ്രന്റിസ്-27 ഒഴിവ്
(കംപ്യൂട്ടർ/കംപ്യൂട്ടർ സയൻസ്/സിവിൽ/കെമിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/
ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്): 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്.
പ്രായപരിധി: 25; സ്റ്റൈപൻഡ്: 10,000.
അർഹർക്ക് മാർക്കിലും പ്രായത്തിലും ഇളവുണ്ട്. ബോർഡ് ഒാഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങിന്റെ (BOAT) വെബ്സൈറ്റായ www.mhrdnats.gov.in ൽ സതേൺ റീജനിൽ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം. ഒാൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും Senior Manager (Training), FACT Training and Development Centre, Udyogamandal, Pin-683 501 എന്ന വിലാസത്തിൽ സെപ്റ്റംബർ 15 വരെ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in