നോർക്കയുടെ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ട്യൂട്ടർ ഒഴിവ്
Mail This Article
കേരള സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ജർമൻ ട്യൂട്ടര്‍മാരുടെയും കോഴിക്കോട് സെന്ററില്‍ ഒഇടി/ഐഇഎൽടിഎസ് ട്യൂട്ടർമാരുടെയും ഒഴിവുകൾ.
∙യോഗ്യത: ജർമൻ സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദം/ബിരുദാനന്തര ബിരുദം, ബി2/സി1/സി2 ലെവല്‍ യോഗ്യത, അധ്യാപന പരിചയം. കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറൻസ് ഫോര്‍ ലാംഗ്വേജസ് (CEFR) എന്നിവയെക്കുറിച്ചും ജർമനിയുടെ സാംസ്കാരികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചുള്ള അറിവ് അഭികാമ്യം. ഒഇടി/ഐഇഎൽടിഎസ് ട്യൂട്ടർമാര്‍ക്ക് ഒരു വര്‍ഷത്തെ അധ്യാപന പരിചയവും വേണം. ടിഇഎസ്ഒഎൽ/ ടിഇഎഫ്എൽ യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണനയുണ്ട്.
nifl.hr@gmail.com എന്ന ഇമെയിലിൽ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സഹിതം സെപ്റ്റംബര്‍ 12 നകം അപേക്ഷ നൽകണം. വിവരങ്ങൾക്ക് ബന്ധപ്പെടുക: 7907323505 (തിരുവനന്തപുരം); 8714259444 (കോഴിക്കോട്).