ADVERTISEMENT

അധ്യാപകർ, ഓഫിസ് അറ്റൻഡന്റ്, അപ്രന്റിസ് ഉൾപ്പെടെ വിവിധ തസ്തികകളിൽ അവസരം. എഴുത്തുപരീക്ഷയില്ല, അഭിമുഖം മാത്രം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.

പരിശീലകർ, കോഓർഡിനേറ്റർ

വയനാട്∙ സുൽത്താൻ ബത്തേരി നഗരസഭയുടെ 'ഫ്ലൈ ഹൈ' പദ്ധതിയുടെ ഭാഗമായി മലയാളം, ഇംഗ്ലിഷ്, കണക്ക്, മെന്റൽഎബിലിറ്റി, പൊതുവിജ്ഞാന വിഷയങ്ങളിൽ പരിശീലകർ, പ്രോജക്ട് കോഓർഡിനേറ്റർ നിയമനം. അഭിമുഖം സെപ്റ്റംബർ 12 നു 12.30ന് ബത്തേരി ഗവ. സർവജന ഹയർസെക്കൻഡറി സ്‌കൂളിൽ. 9446 153019.

സ്കൂൾ കൗൺസലർ

കോഴിക്കോട് ∙ ജില്ലാ പഞ്ചായത്തിന്റെ സ്കൂൾ കൗൺസലിങ് പ്രോഗ്രാം പദ്ധതിയിൽ സ്കൂൾ കൗൺസലർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 11 നു 9ന് ജില്ലാ പഞ്ചായത്ത് ഓഫിസിൽ.

ഓഫിസ് അറ്റൻഡന്റ്

കോഴിക്കോട്∙ ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം സെപ്റ്റംബർ 11 നു 10.30ന് നടക്കും.

സൈക്കോളജി അപ്രന്റിസ്

മലപ്പുറം∙ ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റിസ് നിയമനം. യോഗ്യത: സൈക്കോളജിയിൽ പിജി. അഭിമുഖം സെപ്റ്റംബര്‍ 12 നു 10 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0483–2972200.

അധ്യാപക ഒഴിവ്

കോഴിക്കോട്∙ വടകര മണിയൂർ സഹകരണ എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: എംസിഎ, എംടെക് കംപ്യൂട്ടർ സയൻസ്. അഭിമുഖം സെപ്റ്റംബർ 11 നു 10 ന്. 80891 51801.

വയനാട്∙ കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ മലയാളം താൽക്കാലിക അധ്യാപക നിയമനം. അഭിമുഖം സെപ്റ്റംബർ 12 നു 11 ന്. 04936 298400. kalpetta.kvs.ac.in

വയനാട്∙തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ്-1, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികകളിൽ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 12 നു 10ന്. 0493–5257321.

കൊല്ലം∙ ഗവ. മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് (ഓർത്തോപീഡിക്സ്), അസിസ്റ്റന്റ് പ്രഫസർ (ഫോറൻസിക് മെഡിസിൻ) ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 11നു 11 ന്. www.gmckollam.edu.in

പരമാവധി നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. കൂടുതൽ തൊഴിലവസരങ്ങളറിയാൻ വാട്‌സാപ്പ് ചാനൽ ഫോളോ ചെയ്യുക: 

http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com