ADVERTISEMENT

കാര്യമായ യോഗ്യതകളില്ലെന്നു നിരാശപ്പെടുന്നവരാണോ നിങ്ങൾ? പത്താം ക്ലാസാണ് യോഗ്യതയെങ്കിലും ധൈര്യമായി പോന്നോളൂ, ജോലി ഇവിടെ റെഡിയാണ്. 1300+ ഒഴിവുകളിൽ നടത്തുന്ന തൊഴിൽമേളയിൽ നിങ്ങൾക്കുള്ള ജോലിയുമുണ്ട്. വിവിധ ജില്ലകളിലെ മികച്ച സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലാണ് അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകൂ.

പാലക്കാട്: 500 ഒഴിവ്

പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 500 ഒഴിവിൽ തൊഴിൽമേള നവംബർ 30ന്. 15 ഒാളം സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം. മലമ്പുഴ കല്ലേപ്പിള്ളി ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജില്‍ രാവിലെ 10 നാണ് മേള.

ഒഴിവുകൾ: ഐടിഐ ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ, പ്രൊഡക്ഷൻ മാനേജർ, അക്കൗണ്ടന്റ്, ഇലക്ട്രിക്കൽ ഡിസൈൻ, സീനിയർ സെയിൽസ്, മാർക്കറ്റിങ്, സിഎൻസി മെഷീൻ ഓപ്പറേറ്റർ, ബ്രാഞ്ച് മാനേജർ, സർവീസ് എൻജിനീയർ, സൈറ്റ് എൻജിനീയർ, മാർക്കറ്റിങ്, എക്സിക്യൂട്ടീവ് ജൂനിയർ, അസിസ്റ്റന്റ് ലോൺ ഓഫിസർ, ക്യാഷിയർ, സാപ് ട്രെയിനർ, ഡിപ്ലോമ ഇൻ സോഫ്റ്റ് വെയർ, കംപ്യൂട്ടർ സയൻസ് ഫാക്കൽറ്റി, പഞ്ചായത്ത് കോർഡിനേറ്റർ, ടെലികോളർ, തെറാപ്പിസ്റ്റ് (പഞ്ചകർമ്മ), എച്ച്ആർ മാനേജർ.

പങ്കെടുക്കേണ്ടവർ ഗൂഗിൾ ഫോമിൽ (https://forms.gle/EfQSP4yoe9tW5qf18) റജിസ്റ്റർ ചെയ്യണം. 30 ന് അസ്സൽ സർ‌ട്ടിഫിക്കറ്റുകളും ബയോഡഡേറ്റയുമായി ഹാജരാവുക. 0491–2505204, 82898 47817.

പത്തനംതിട്ട: 875 ഒഴിവ്

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിൽ തൊഴിൽമേള നവംബർ 30ന് കോഴഞ്ചേരി സെന്റ്. തോമസ് കോളജിൽ. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളയിൽ പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/ ഓട്ടോമൊബീല്‍), ബിരുദം/ പിജി, ബിടെക്/ ബിസിഎ/ എംസിഎ, ക്യുപ എക്സപര്‍ട്ട്, എംബിഎ (ഫിനാന്‍സ്), എംകോം, എംഎ ഇക്കണോമിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് , ഒക്യുപേഷനല്‍ തെറപ്പി ബിരുദം /പിജി, മെഡിക്കല്‍ ലാബ് ടെക്നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നിഷ്യന്‍, ഗോള്‍ഡ് സ്മിത്ത് യോഗ്യതക്കാർക്കാണ് അവസരം. 0468-2222745, ഇ-മെയില്‍: contactmvpamcc@gmail.com

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com