ഡേറ്റാ എന്‍ട്രി ഓപ്പറേറ്റർ, ഓഫിസ്/ലാബ് അസിസ്റ്റന്റ്, ട്രാൻസ്‌ലേറ്റർ… ബിരുദക്കാർക്ക് ഒട്ടേറെ അവസരങ്ങൾ, അധ്യാപക ഒഴിവുകളും
Mail This Article
ബിരുദക്കാർക്കും കുറഞ്ഞ യോഗ്യതക്കാർക്കും നിരവധി അവസരങ്ങൾ. കരാർ/താൽക്കാലിക നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റർ
തിരുവനന്തപുരം നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, ടൈപ്പ്‌റൈറ്റിങ് ലോവര്‍ ഇംഗ്ലിഷ്, മലയാളം ജയം. അഭിമുഖം ഡിസംബര്‍13 നു 11ന്. 0471-2276169.
സപ്പോര്‍ട്ടിങ് എൻജിനീയർ
മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ സപ്പോര്‍ട്ടിങ് എൻജിനീയറുടെ 2 ഒഴിവ്. പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. താല്‍ക്കാലിക നിയമനം. പ്രായപരിധി: 35. യോഗ്യത: ബി.ടെക് (കംപ്യൂട്ടർ സയന്‍സ്/ഐടി, എംസിഎ /എംഎസ്‌സി ഐടി/ എംഎസ്‌സി കംപ്യൂട്ടർ സയന്‍സ്. അപേക്ഷ ഡിസംബര്‍ 20നകം ലഭിക്കണം. 0483–2734901.
ഓഫിസ് അസിസ്റ്റന്റ്
പറവൂർ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ഓഫിസ് അസിസ്റ്റന്റ് കം കാസ്പ് ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. ഡിസംബർ 17നകം അപേക്ഷിക്കണം. 0484-2487259.
ട്രാൻസ്‌ലേറ്റർ
കൊച്ചി തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്‌ലേറ്റർ (പൈതൃക രേഖ വിവർത്തകൻ) ഒഴിവ്. അഭിമുഖം ഡിസംബർ 13നു 10.30ന്.
കംപ്യൂട്ടർ ലാബ് അസിസ്റ്റന്റ്
കൊച്ചി മുളന്തുരുത്തി നിർമല ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ ലാബ് അസിസ്റ്റന്റ് ഒഴിവ്. കംപ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, നെറ്റ് വർക്കിങ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 99613 11110.
അധ്യാപക ഒഴിവ്
എറണാകുളം
കോതമംഗലം പല്ലാരിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ഡിസംബർ 19നു 10.30ന്. 0485–2562006.
കോതമംഗലം കറുകടം മൗണ്ട് കാർമൽ കോളജിൽ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. ഡിസംബർ 18നകം അപേക്ഷിക്കണം. mccstaffselection@gmail.com, 94960 62917.
കുറുപ്പംപടി ഓടക്കാലി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഷീൻ ഓപ്പറേറ്റർ പ്ലാസ്റ്റിക് പ്രോസസിങ് കോഴ്സിൽ വൊക്കേഷനൽ അധ്യാപക ഒഴിവ്. അഭിമുഖം ഡിസംബർ 14ന് 11 ന്.
പറവൂർ മാർ ഗ്രിഗോറിയസ് അബ്ദുൽ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിസിനസ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. യോഗ്യത: എംബിഎ. 94960 53886. mgajascollege@gmail.com.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...