ബിരുദ, പിജി യോഗ്യതക്കാർക്ക് സർവകലാശാലകളിൽ കോഓർഡിനേറ്റർ, അസിസ്റ്റന്റ് അവസരം; ഒാൺലൈനായി അപേക്ഷിക്കാം
![psc-tips psc-tips](https://img-mm.manoramaonline.com/content/dam/mm/mo/education/career-guru/images/2024/4/8/psc-tips.jpg?w=1120&h=583)
Mail This Article
കാർഷിക, എംജി, കാലിക്കറ്റ് ഉൾപ്പെടെ സർവകലാശാലകളിൽ അവസരം. ബിരുദ, പിജി യോഗ്യതക്കാർക്ക് അപേക്ഷിക്കാം. കരാർ/താൽക്കാലിക നിയമനം.
കാർഷിക
കേരള കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജിൽ അസിസ്റ്റന്റ് പ്രഫസറുടെ 6 ഒഴിവ്. ക്ലൈമറ്റ് ചേയ്ഞ്ച് അഡാപ്റ്റേഷൻ, എൻവയോൺമെന്റൽ സയൻസ് വിഭാഗങ്ങളിലാണ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 12 വരെ അപേക്ഷിക്കാം. അഭിമുഖം ഡിസംബർ 17ന്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ്‌സി, എംഎസ്‌സി. പ്രായപരിധി: 50.
എംജി
എംജി സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസര്‍ച് ഇന്‍ ബേസിക് സയന്‍സസില്‍(ഐഐആര്‍ബിഎസ്) ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഒരൊഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഡിസംബര്‍ 16നു 11ന്. യോഗ്യത: എംഎസ്‌സി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി). പ്രായപരിധി: 45. www.mgu.ac.in
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ (സെൽഫ് ഫിനാൻസിങ്) അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 55% മാർക്കോടെ ജിയോളജി/അപ്ലൈഡ് ജിയോളജിയിൽ പിജി/പിഎച്ച്ഡി. കെ–ടെറ്റ്, ഒരു വർഷ പരിചയം. പ്രായപരിധി: 64.
∙കാലിക്കറ്റ് സർവകലാശാലയുടെ സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. ഡിസംബർ 16വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ പിജി, നെറ്റ്. പ്രായപരിധി: 64.
∙കാലിക്കറ്റ് സർവകലാശാലാ സെൽഫ് ഫിനാൻസിങ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. ഡിസംബർ 24വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: 55% മാർക്കോടെ ജിയോളജി/അപ്ലൈഡ് ജിയോളജിയിൽ പിജി, നെറ്റ്/പിഎച്ച്ഡി. പ്രായപരിധി: 64. www.uoc.ac.in
നുവാൽസ്
കളമശേരിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ അസിസ്റ്റന്റ് കോഓർഡിനേറ്ററുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഡിസംബർ 16വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്, ജോലി പരിചയം. www.nuals.ac.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..