ബിടെക്, പിജി യോഗ്യതക്കാർക്ക് ഇ-ഹെൽത്ത് കേരളയിലും സെസ്സിലും അവസരം

Mail This Article
എൻജിനീയർ
ഇ-ഹെൽത്ത് കേരളയ്ക്കു കീഴിൽ കൊല്ലത്ത് ഡിസ്ട്രിക്ട് പ്രോജക്ട് എൻജിനീയറുടെ ഒരൊഴിവ്. കരാർ നിയമനം. ഫെബ്രുവരി 17 വരെ ehealth@kerala.gov.in എന്ന ഇമെയിലിൽ അപേക്ഷിക്കാം.
യോഗ്യത: ബിഇ/ ബിടെക്/ എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/ എംസിഎ/ എംഎസ്‌സി (സിഎസ്), ഒരു വർഷ പരിചയം. പ്രായം: 22-35. ശമ്പളം: 25,000. www.arogyakeralam.gov.in
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
കൊച്ചിൻ സ്പെഷൽ ഇക്കണോമിക് സോണിൽ (CSEZ) സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ ഒരൊഴിവ്. കരാർ നിയമനം. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
യോഗ്യത: ബിഇ/ബിടെക്/എംസിഎ/എംഎസ്‌സി (കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ്/ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), 3 വർഷ പരിചയം അല്ലെങ്കിൽ ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ നെറ്റ്‍വർക് എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), 5 വർഷ പരിചയം. പ്രായപരിധി: 45. www.csezauthority.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..