ആശുപത്രികളിൽ ഇലക്ട്രിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ അവസരം, അധ്യാപക ഇന്റർവ്യൂ ഫെബ്രുവരി 12 മുതൽ; അറിയാം കേരള ഒഴിവുകൾ!

Mail This Article
ജോലിയ്ക്കായുള്ള അന്വേഷണത്തിലാണോ ഇപ്പോഴും? മികച്ച ജോലിതന്നെ നേടാൻ ഒരുപിടി അവസരങ്ങൾ ഇതാ! ഇലക്ട്രിഷ്യൻ, ട്രെയ്നർ, എസ്‌സി പ്രമോട്ടർ തുടങ്ങി പത്താം ക്ലാസ് മുതൽ ഏതു യോഗ്യതക്കാർക്കും അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കുറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കൂ.
ഇലക്ട്രിഷ്യൻ
കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഇലക്ട്രിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. ഫെബ്രുവരി 10നു 4 വരെ അപേക്ഷിക്കാം. 0485–2952603.
ട്രെയ്നർ
ഇടുക്കി ചെറുതോണി പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ആരംഭിക്കുന്ന പ്രധാനമന്ത്രി പിഎം വിശ്വകർമ കോഴ്സിന് (മേസൺ –കൽപണി) താൽക്കാലിക ട്രെയ്നർ നിയമനം. യോഗ്യത: ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ. അഭിമുഖം ഫെബ്രുവരി 7നു 11ന്. തിരിച്ചറിയൽ രേഖയുമായി പോളിടെക്നിക് കോളജ് ഓഫിസിൽ ഹാജരാവുക.
സ്വകാര്യ ആശുപത്രിയിൽ ഒഴിവ്
ആലപ്പുഴ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. പത്താംക്ലാസ്, പ്ലസ്ടു, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, എഎൻഎം, ബിഎസ്‌സി, ഫിസിഷ്യൻ അസിസ്റ്റന്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖം ഫെബ്രുവരി 7നു 9.30ന് എംപ്ലോയബിലിറ്റി സെന്ററിൽ. 0477-2230624, 83040 57735.
എസ്‌സി പ്രമോട്ടർ
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവിടങ്ങളിൽ എസ്‌സി പ്രമോട്ടർ ഒഴിവ്. അഭിമുഖം ഫെബ്രുവരി 12നു 10.30 മുതൽ 12.30 വരെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. 0484-2422256.
എൽപി സ്കൂൾ ടീച്ചർ
എറണാകുളം ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ.709/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ഇന്റർവ്യൂ തുടങ്ങി. ഫെബ്രുവരി 12 മുതൽ 28 വരെ രാവിലെ 9.30നു പിഎസ്‌സി എറണാകുളം മേഖലാ ഓഫിസിലാണ് ഇന്റർവ്യൂ. വെരിഫിക്കേഷന് അതത് ദിവസം രാവിലെ 7.30 നും, ഉച്ചയ്ക്ക് 12.00 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 9നും ഹാജരാകണം.
∙ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 2024 നവംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 12, 13, 14, 19, 20, 21, 27, 28 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരത്തെ പിഎസ്‌സി ആസ്ഥാനത്തും ഫെബ്രുവരി 19, 20, 21 തീയതികളിൽ കമ്മിഷൻ ജില്ലാ ഓഫിസിലും അഭിമുഖം നടത്തും.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..