നോളജ് ഇക്കോണമി മിഷനിൽ 430 തൊഴിലവസരം; പത്താം ക്ലാസ്, പ്ലസ്ടു യോഗ്യതക്കാർക്ക് അപേക്ഷിക്കാം

Mail This Article
ട്രാൻസ്‌ജെൻഡറുകൾക്കും ഭിന്നശേഷിക്കാർക്കും തൊഴിലവസരവുമായി കേരള നോളജ് ഇക്കോണമി മിഷൻ. വെയർഹൗസ് അസിസ്റ്റന്റ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് തസ്തികകളിലാണ് അവസരം. കോയമ്പത്തൂരിലും ബെംഗളൂരുവിലുമായി 330 ഒഴിവ്. പത്താം ക്ലാസും പ്ലസ്ടുവുമാണ് യോഗ്യത. പ്രായം 18 നും 35 നും മധ്യേ. വെയർഹൗസ് അസിസ്റ്റന്റ് ഒഴിവിൽ ഫെബ്രുവരി 28 വരെയും കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഒഴിവിൽ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം.
∙ എസ്ടി/ എസ്‌സി തീരദേശ വിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്ക് എംആർഎഫിൽ ഇന്റേൺസാകാം. കോട്ടയത്ത് 100 ഒഴിവ്. പത്താം ക്ലാസാണ് യോഗ്യത. പ്രായം 21 നും 24 നും മധ്യേ. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക് 97461 32649, 81368 28455 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അല്ലെങ്കില്‍ https://knowledgemission.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..